uae

ന്യൂ​ഡ​ൽ​ഹി​:​ ​മ​റ്റ് ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​പ്ര​വാ​സി​ക​ൾ​ക്ക് ​യു.​എ.​ഇ​ ​ഭ​ര​ണ​കൂ​ടം​ ​ഇ​ ​-​വി​സ​ ​നി​ർ​ബ​ന്ധ​മാ​ക്കി.​ ​ഇ​വി​ടെ​ ​എ​ത്തും​ ​മു​മ്പ് ​ഇ​-​വി​സ​ ​എ​ടു​ക്ക​ണം.​ 30​ ​ദി​വ​സ​ത്തേ​ക്കാ​ണ് ​ല​ഭി​ക്കു​ക.​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞാ​ൽ​ ​വീ​ണ്ടും​ 30​ ​ദി​വ​സ​ത്തേ​ക്ക് ​നീ​ട്ടാം.
വി​സ​യ്‌​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ​ ​പാ​സ്പോ​ർ​ട്ടി​ന് ​കു​റ​ഞ്ഞ​ത് ​ആ​റു​ ​മാ​സ​ത്തെ​യും​ ​ഗ​ൾ​ഫി​ലെ​ ​താ​മ​സ​ ​രേ​ഖ​യ്ക്ക് ​ഒ​രു​ ​വ​ർ​ഷ​ത്തെ​യും​ ​കാ​ലാ​വ​ധി​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​ഇ​-​വി​സ​ ​ല​ഭി​ച്ച​ ​ശേ​ഷം​ ​തൊ​ഴി​ൽ​ ​ന​ഷ്‌​ട​മാ​യെ​ങ്കി​ൽ​ ​പ്ര​വേ​ശ​നം​ ​നി​ഷേ​ധി​ക്കും.​ ​ഗ​ൾ​ഫി​ൽ​ ​സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ ​ആ​ൾ​ക്കൊ​പ്പ​മേ​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​ആ​ശ്രി​ത​ർ​ക്കും​ ​ഇ​-​വി​സ​യ്‌​ക്ക് ​അ​പേ​ക്ഷി​ക്കാ​നാ​കൂ.


ദു​ബാ​യ് ​ജ​ന​റ​ൽ​ ​ഡ​യ​റ​ക്ട​റേ​റ്റ് ​ഒ​ഫ് ​റെ​സി​ഡ​ൻ​സി​ ​ആ​ൻ​ഡ് ​ഫോ​റി​നേ​ഴ്‌​സ് ​അ​ഫ​യേ​ഴ്‌​സ്,​ ​ഫെ​ഡ​റ​ൽ​ ​അ​തോ​റി​ട്ടി​ ​ഫോ​ർ​ ​ഐ​ഡ​ന്റി​റ്റി,​ ​സി​റ്റി​സ​ൺ​ഷി​പ്പ്,​ ​ക​സ്റ്റം​സ്,​ ​പോ​ർ​ട്ട്സ് ​സെ​ക്യൂ​രി​റ്റി​ ​(​ഐ.​സി.​പി​)​ ​വെ​ബ്‌​സൈ​റ്റു​ക​ൾ​ ​വ​ഴി​ ​ഇ​-​വി​സ​യ്‌​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​വി​സ​ ​ല​ഭി​ക്കും.