dileep

ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ആദ്യമായിട്ടാണ് ഒരു ദിലീപ് ചിത്രത്തിന് ഫാമിലി മൂഡ് നൽകുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുന്നത്. എ.ആർ.എം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ എത്തുന്നത്. ദിലീപിന്റെ കരിയറിലെ 150-ാമത്തെ ചിത്രം കൂടിയാണിത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സിദ്ദിഖ്, ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും ദിലീപ് എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്‌ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരാണ് മറ്റു താരങ്ങൾ. രചന ഷാരിസ് മുഹമ്മദ്, സംഗീതം സനൽ ദേവ്. ഛായാഗ്രഹണം രെണ ദിവെ. ഗാനങ്ങൾ മനു മഞ്ജിത്ത്, വിനായക് ശശികുമാർ. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. കോസ്റ്റ്യൂം സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്‌കർ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്.