
മിക്ക വീടുകളിലുംസ്ഥിരമായി കാണുന്ന ഒന്നാണ് മുട്ട. മീനോ ഇറച്ചിയോ ഇല്ലാത്തപ്പോൾ മുട്ട വിഭവങ്ങൾ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു. പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയാൽ സമൃദ്ധമാണ് മുട്ടകൾ. അതിനാൽ തന്നെ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ മുട്ട പുഴുങ്ങിയും ഓംലറ്റായും കൊടുക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുട്ട പുഴുങ്ങിയ ശേഷം അതിന് ഉപയോഗിച്ച വെള്ളം വെറുതെ കളയറാണ് പതിവ്. എന്നാൽ ഈ വെള്ളം കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. മുട്ട പുഴുങ്ങുമ്പോൾ അതിലെ പോഷകങ്ങൾ വെള്ളവുമായി കലരുകയാണ് ചെയ്യുന്നത്. അതിനാൽ ആ വെള്ളം ഒരിക്കലും വെറുതെ കളയരുത്. ഈ വെള്ളത്തിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചെടികളിൽ ഒഴിക്കുന്നത് അതിന്റെ വളർച്ചയെ സഹായിക്കുന്നു. ഇതുപോലെ മുട്ട തോടും ചെടിക്ക് വളമായി ഇടം.