crude

കൊച്ചി: രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾക്ക് ആശ്വാസം പകർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴുന്നു. ഇറാനെതിരെ ശനിയാഴ്ച ഇസ്രയേൽ എണ്ണപ്പാടങ്ങൾ ഒഴിവാക്കി പരിമിതമായ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അയവുണ്ടായെന്ന വിലയിരുത്തലാണ് വില കുറയുമെന്ന പ്രതീക്ഷ സൃഷ്‌ടിക്കുന്നത്. കഴിഞ്ഞ വാരം ഇസ്രയേൽ-ഇറാൻ സംഘർഷം കണക്കിലെടുത്ത് കഴിഞ്ഞ വാരം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 76 ഡോളറിലേക്ക് ഉയർന്നിരുന്നു.

ക്രൂഡോയിൽ വില കുത്തനെ ഉയർന്നതോടെ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭക്ഷമത കുറയുകയാണ്. കേന്ദ്ര സർക്കാർ വില്പന വില കൂട്ടാൻ അനുമതി നൽകാത്തതിനാൽ പെട്രോൾ, ഡീസൽ എന്നിവ ഉത്പാദന ചെലവിലും ഏറെ താഴ്‌ത്തിയാണ് കമ്പനികൾ വില്ക്കുന്നത്. നിലവിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വില്പന നഷ്ടമാണ് നേരിടുന്നത്.