
കൊച്ചി: രാജ്യത്തെ പത്ത് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞ വാരം രണ്ട് ലക്ഷം കോടി രൂപയിലധികം ഇടിവുണ്ടായി. പ്രമുഖ കമ്പനികളുടെ രണ്ടാം ത്രൈമാസക്കാലയളവിലെ പ്രവർത്തന ഫലങ്ങളിലെ നിരാശയാണ് തിരിച്ചടിയായത്. ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. സെൻസെക്സ് കഴിഞ്ഞ വാരം 1,822.46 പോയിന്റ് നഷ്‌ടവുമായി 79,042.29ൽ അവസാനിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് മാത്രമാണ് നേരിയ നേട്ടമുണ്ടാക്കിയത്.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിപണി മൂല്യം 44,195.81 കോടി രൂപ കുറഞ്ഞ് 5,93,870.94 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 41,994.54 പോയിന്റ് ഇടിഞ്ഞ് 17,96,726.60 കോടി രൂപയായി.
ഒൻപത് കമ്പനികളുടെ മൂല്യത്തിൽ രണ്ട് ലക്ഷം കോടിയുടെ ഇടിവ്
കമ്പനി വിപണി മൂല്യം( കോടി രൂപയിൽ) ഇടിവ്( കോടിയിൽ രൂപയിൽ)
ഹിന്ദുസ്ഥാൻ യൂണിലിവർ 5,93,870.94 44,195.81
റിലയൻസ് ഇൻഡസ്ട്രീസ് 17,96,726.60 41,994.54
എസ്.ബി.ഐ 6,96,655.84 35,117.72
ഭാരതി എയർടെൽ 9,47,598.89 24,108.72
ടാറ്റ കൺസൾട്ടൻസി 14,68,183.73 23,137.67
എൽ.ഐ.സി 5,71,621.67 19,797.24
ഇൻഫോസിസ് 7,69,496.61 10,629.49
ഐ.ടി.സി 6,02,991.33 5,690.96
ഐ.സി.ഐ.സി.ഐ ബാങ്ക് 8,84,911.27 5,280.11