d

ഭോപ്പാൽ: ഉത്തർപ്രദേശിലെ നാല് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം ജില്ലാ മജിസ്ട്രേറ്റിന്റെ വസതിക്ക് സമീപം കണ്ടെത്തി. സംഭവത്തിൽ കാൺപൂർ സ്വദേശിയായ ജിം ട്രെയിനറെ അറസ്റ്റ് ചെയ്തു. 32കാരിയായ ഏകത ഗുപ്തയാണ് കൊല്ലപ്പെട്ടത്. ജിം ട്രെയിനറായ വിമൽ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നൽകിയ വിവരമനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിമലിന്റെ വിവാഹം തീരുമാനിച്ചത് യുവതിയെ അസ്വസ്ഥയാക്കിയെന്നും പൊലീസ് അറിയിച്ചു.

ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 'ദൃശ്യം' സിനിമ മാതൃകയാക്കിയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടതെന്ന് പ്രതിയുടെ മൊഴി നൽകി.

 ജൂൺ 24നാണ് യുവതിയെ കാണാതാകുന്നത്

 വിമലിനെ കാണാൻ ഏകത ജിമ്മിൽ എത്തി

 ഇരുവരും സംസാരിക്കാനായി കാറിൽ കയറി

 വാക്കുതർക്കത്തിനിടെ വിമൽ ഏകതയുടെ കഴുത്തിന് അടിച്ചു

 ഏകത ബോധരഹിതയായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി