
ക്വലാലംപുർ : മലയാളി താരം പി.ആർ ശ്രീജേഷിന്റെ പരിശീലനത്തിന് കീഴിൽ ഇറങ്ങിയ ഇന്ത്യൻ ജൂനിയർഹോക്കി ടീം മലേഷ്യയിൽ നടന്ന സുൽത്താൻ ഒഫ് ജോഹർ കപ്പിൽ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ
ഇന്ത്യ ന്യൂസിലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് കീഴടക്കുകയായിരുന്നു. നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ പിരിഞ്ഞതിനെത്തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. രണ്ട് കിക്കുകൾ സേവുചെയ്ത ഇന്ത്യൻ ഗോളി ബിക്രംജീത് സിംഗാണ് ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് വിജയം നൽകിയത്. ഫൈനലിൽ ഓസ്ട്രേലിയയെ 3-2ന് തോൽപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൻകപ്പുയർത്തി.