astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഒക്ടോബർ 28 -1200 തുലാം 12- തിങ്കളാഴ്ച. (മദ്ധ്യാഹ്ന ശേഷം 3 മണി 23 മിനിറ്റ് 26 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)


അശ്വതി: കുടുംബത്തിൽ അസ്വസ്ഥതകളും തർക്കങ്ങളും ഉണ്ടാകും, എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തണം, പല പദ്ധതികളും പരാജയപ്പെടും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍, സ്ത്രീകള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

ഭരണി: അധിക ജോലികൾ കാരണം അസ്വസ്ഥരും ദേഷ്യക്കാരും ആയിരിക്കും. ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുകള്‍, കഷ്ടപ്പാടും കലഹവും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല.

കാര്‍ത്തിക: സഹപ്രവർത്തകരുമായി ഏകോപനമില്ലായ്മ കാരണം ബിസിനസ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം.

രോഹിണി: വളരെ ചെലവേറിയ ദിവസമായിരിക്കും, കുടുംബസുഖം, സഹോദര സഹായം, കൂര്‍മ്മ ബുദ്ധി, സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കുന്നത് കുടുംബത്തിന്റെ അഭിമാനം വർദ്ധിപ്പിക്കും.

മകയിരം: പിടിവാശി മൂലം കുടുംബാംഗങ്ങളെയും മറ്റ് ആളുകളെയും കുഴപ്പത്തിലാക്കും. മാന്യത നഷ്ടപ്പെടാതെ നോക്കണം. രാത്രിയില്‍ ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

തിരുവാതിര: ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനൊപ്പം സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഉള്ള ചെലവുകൾ ഉണ്ടാകും. മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും, സ്വധീനശക്തി വർദ്ധിക്കും.

പുണര്‍തം: സഹപ്രവർത്തകരെ എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കും. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും,നല്ല ആസൂത്രണ വിദഗ്ധൻ ആയിരിക്കും, നല്ല കാര്യശേഷി, അധികാര പ്രാപ്തി.

പൂയം: സാമ്പത്തികകാര്യത്തിൽ സ്ഥിതി മികച്ചതായിരിക്കും, സുഹൃത്തുക്കളും പരിചയക്കാരും ആയിട്ട് യാത്രകൾ ചെയ്യും. വശ്യമായ സംസാരം, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍.

ആയില്യം: സാമ്പത്തികമായി ഇന്ന് എതിരാളികളേക്കാൾ കൂടുതൽ ലാഭം ലഭിക്കും. യാത്രാഗുണം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി, ജോലിസ്ഥലത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കില്ല.

മകം: ദിവസത്തിന്റെ തുടക്കം അൽപം അലസത അനുഭവപ്പെടുമെങ്കിലും അതിനുശേഷം ഊർജസ്വലത അനുഭവപ്പെടും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍.

പൂരം: പൂർത്തിയാകാത്ത ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും, വ്യവഹാരവിജയം, കുടുംബത്തില്‍ സുഖവും സമാധാനവും. ധനനേട്ടം, കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും.

ഉത്രം: ഹോബികൾ നിറവേറ്റും, തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും, ഇടപാടുകളില്‍ വിജയം, നയപൂര്‍വ്വം പെരുമാറും, സ്വാശ്രയശീലം വർദ്ധിക്കും.

അത്തം: മുതിർന്നവരിൽ നിന്ന് മാർഗനിർദേശം ലഭിക്കും, ന്യായമായ വരുമാനം ഉണ്ടാകും, വീട്ടിൽ സമാധാനം ഉണ്ടാകും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാ രംഗത്തും അഭിവൃദ്ധി.

ചിത്തിര: വീട്ടിൽ നിന്നോ ബന്ധുക്കളിൽ നിന്നോ സന്തോഷ വാർത്തകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ജീവിതത്തില്‍ പുരോഗതി. സ്വന്തമായി ജോലി ചെയ്യുന്നവർ ഇന്ന് ആശങ്കകളില്ലാതെ ജോലികൾ നിർവഹിക്കും.

ചോതി: കുടുംബത്തിലെ എല്ലാവരുടെയും അനുകൂല അഭിപ്രായങ്ങൾ കാരണം ഏകോപനം നിലനിർത്താൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. അനുരഞ്നം, സന്താനങ്ങള്‍ക്ക് നിലനിന്നിരുന്ന രോഗാവസ്ഥയ്ക്ക് ശാന്തി കിട്ടും.

വിശാഖം: സ്വകാര്യമേഖലയിലെ ജോലിക്കാർക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും, വിനോദ സഞ്ചാരത്തിന് പോകാനോ ബന്ധു വീടുകൾ സന്ദർശിക്കാനോ പ്ലാനുകൾ. രോഗശാന്തി, സാമ്പത്തീകമായി നില നിന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം.

അനിഴം: ആളുകളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കും. കുടുംബാംഗങ്ങളുടെ ആഗ്രഹ സാഫല്യം നേടിക്കൊടുക്കുന്നതിനാൽ വീട്ടിൽ ഉത്സാഹത്തിന്റെ അന്തരീക്ഷം ഉണ്ടാകും, കലാപരമായി നല്ലസമയം, പ്രണയസാഫല്ല്യം, സംഗീത താല്‍പ്പര്യം.

കേട്ട: സ്വന്തം കാഴ്ചപ്പാടുകൾ തുറന്ന് പ്രകടിപ്പിക്കാൻ കഴിയുന്നതിനാൽ കുടുംബത്തിന്റെയും പുറത്തു നിന്നുള്ളവരുടെ വിശ്വാസവും വർദ്ധിക്കും. എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

മൂലം: കര്‍മ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കും. ജോലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും. സുഖസൗകര്യങ്ങള്‍ അനുഭവിക്കും, നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം, ദമ്പതികള്‍ക്ക് ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.

പൂരാടം: ജോലിയില്‍ ചില നേട്ടങ്ങള്‍ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ദിനം ഗുണദോഷ സമ്മിശ്രതം,
ഭാര്യാഗുണം, ഗുരുസ്മരണ പ്രകടിപ്പിക്കും, സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍.

ഉത്രാടം: ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണയുണ്ടാകും, സര്‍ക്കാര്‍ അംഗീകാരം ലഭിക്കും, ധന സമ്പാദനത്തിനുള്ള യോഗം, എല്ലാ ഭാഗത്ത് നിന്നും നല്ല സഹായം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

തിരുവോണം: പൊതുവെ ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും, എഴുത്തുകുത്തുകള്‍ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, ദാമ്പത്യസുഖം, അവിചാരിത നേട്ടങ്ങള്‍ ചിലത് ഉണ്ടാകാം.

അവിട്ടം: നൂതനമായ ചില പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതാണ്. ഏതു കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്, കുടുംബാംഗങ്ങളോട് ചേർന്ന് ഉല്ലാസ യാത്ര പോകും, ശത്രുജയം, സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്.

ചതയം: തൊഴിലില്‍ അഭിവൃദ്ധിയിലും ഫലം, യാത്രയില്‍ നേട്ടം, ധനപ്രാപ്തി, പൊതുകാര്യങ്ങളില്‍ വിജയം, സന്താനസുഖം, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും.

പൂരുരുട്ടാതി: യാത്രകൾ പോകേണ്ടി വരുമ്പോൾ അപകടസാദ്ധ്യത ഒഴിവാക്കാൻ ശ്രദ്ധിയ്‌ക്കേണം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം, വ്യാപാര രംഗത്ത് പ്രതികൂല അനുവങ്ങള്‍ ഉണ്ടാകാം, ഗൃഹ നിര്‍മ്മാണത്തിന് പണം മുടക്കും.

ഉത്തൃട്ടാതി: പൊങ്ങച്ചം കാണിക്കാനുള്ള പ്രവണതയുള്ളതിനാൽ കഴിവിന് അപ്പുറമുള്ള ചെലവ് ബജറ്റിനെ ബാധിക്കും, അലസത കാരണം ചില പ്രധാന ജോലികൾ വൈകും, കുടുംബത്തിൽ അമിതമായി സംസാരിക്കുന്നത് കാരണം അന്തരീക്ഷം മോശമായേക്കാം.

രേവതി: ബിസിനസിലെ ഒരു ചെറിയ പിഴവ് പോലും വലിയ നഷ്ടം ഉണ്ടാക്കും, ചെലവുകൾ വരുമാനത്തേക്കാൾ കൂടുതൽ ആയിരിക്കും, ആഗ്രഹങ്ങൾ നിറവേറ്റപ്പെടാത്തതിനാൽ ഇന്ന് നിങ്ങൾ നിരാശരായേക്കാം. ശാരീരിക അസ്വാസ്ഥ്യം കാരണം ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല.