ev

കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്റെ പ്രമുഖ ഇലക്ട്രിക് മോഡലായ ടാറ്റ ടിയാഗോ ഇ.വി. 50,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ചരിത്ര നേട്ടം കൈവരിച്ചു. 2022 സെപ്റ്റംബറില്‍ ആദ്യമായി പുറത്തിറങ്ങിയ ടിയാഗോ ഇ.വി. വിപണിയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.


വിപുലമായ ഇ.വി. ശ്രേണി

നെക്‌സോണ്‍ ഇ.വി., ടിഗോര്‍ ഇ.വി., എക്സ്പ്രസ് ടി, പഞ്ച് ഇ.വി.കര്‍വ് ഇ.വി. എന്നിവ ഉള്‍പ്പെടുന്ന ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ടിയാഗോ ഇ.വി. അഞ്ചാമത്തെ ഉത്പ്പന്നമാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹാരിയര്‍ ഇ.വി., സഫാരി ഇ.വി., അവിന്യ, സിയാറ ഇ.വി. എന്നിവയും ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയിലെത്തും.


വിവിധ നിറങ്ങളിലെ മോഡലുകള്‍

ഇലക്ട്രിക് വാഹനങ്ങളില്‍ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളും താത്പര്യമുള്ളവര്‍ക്കായി വിപുലമായ മോഡല്‍ ഓപ്ഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലു വകഭേദങ്ങളിലാണ് വിപണിയില്‍ ലഭ്യമാകുന്നത്: എക്‌സ്..ഇ, എക്‌സ്.ടി, എക്‌സ്.സെഡ്.+,, എക്‌സ്.സെഡ്.+ ലക്‌സ്. ഉപഭോക്താക്കള്‍ക്ക് പ്ലം, ടീല്‍ ബ്ലൂ, ഡെയ്ട്ടോണ ഗ്രേ, ട്രോപിക്കല്‍ മിസ്റ്റ്, പ്രിസ്റ്റീന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ തിരഞ്ഞെടുക്കാന്‍ കഴിയും.


ബാറ്ററി ഓപ്ഷനുകള്‍

19.2kWh, 24kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുള്ള ഈ മോഡലുകള്‍ പൂര്‍ണ്ണ ചാര്‍ജില്‍ പരമാവധി 315 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാമെന്നതാണ് ടിയാഗോ ഇ.വി.യുടെ പ്രധാന സവിശേഷത. ഈ പുതിയ നേട്ടം ടാറ്റ മോട്ടോഴ്‌സ് അവരുടെ ഇലക്ട്രിക് വാഹന വിപണി പിന്തുണയ്ക്കാന്‍ ശക്തമായ ഒരു അടിത്തറ നല്‍കുന്നുവെന്നും, അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ഇ.വി. മോഡലുകള്‍ രാജ്യത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നുമാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വില 7.99 ലക്ഷം രൂപ മുതല്‍