
സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെന്ന് നിങ്ങൾ മാതാപിതാക്കളോട് പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ചിലർ അതിശയിക്കും എന്നാൽ മറ്റുചിലർ സന്തോഷിക്കും. എന്നാൽ ഒരു നീലച്ചിത്രത്തിലാണ് അഭിനയിക്കാൻ അവസരം കിട്ടിയതെന്ന് പറഞ്ഞാലോ? എന്തായിരിക്കും മാതാപിതാക്കളുടെ പ്രതികരണം. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരി സൃഷ്ടിച്ചിരിക്കുന്നത്.
മലയാളി കണ്ടന്റ് ക്രിയേറ്ററായ അശ്വിൻ ഉണ്ണിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ അശ്വിന്റെ അമ്മയും ഉണ്ട്. തനിക്ക് ലഭിച്ച ഒരു അവസരത്തെക്കുറിച്ച് അശ്വിൻ അമ്മയോട് പറയുന്നതാണ് വീഡിയോയിലുളളത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്ന് യുവാവ് അമ്മയോട് പറയുന്നു. അപ്പോൾ അമ്മ നല്ലതാണല്ലോ എന്ന് പറയുന്നു.
പിന്നാലെ മകനോട് സത്യം പറയാൻ അമ്മ ആവശ്യപ്പെടുന്നു. നീലച്ചിത്രത്തിൽ അഭിനയിക്കാനാണ് അവസരം ലഭിച്ചതെന്ന് അശ്വിൻ പറയുന്നു. ഇത് കേട്ടപാടെ അമ്മ അതിശയിക്കുകയും രക്ഷിതാക്കളോട് ഇത്തരത്തിലുളള കാര്യങ്ങളാണോ പറയേണ്ടതെന്നും പറഞ്ഞ് അമ്മ ശകാരിക്കുന്നുണ്ട്.ഇതോടെ അവസരം ഉപേക്ഷിച്ചെന്ന് അശ്വിൻ പറയുന്നു.സിനിമാക്കാർ നാല് ലക്ഷം ഓഫർ ചെയ്‌തെന്നും താനത് നിരസിച്ചെന്നും യുവാവ് തമാശയായി വീഡിയോയിൽ പറയുന്നു.
ഒടുവിലാണ് അമ്മയെ പ്രാങ്കാക്കിയതാണെന്ന് അശ്വിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതോടെ വീഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളും ലഭിച്ചു. അമ്മയുടെ മറുപടി കേൾക്കാനാണ് വീഡിയോ പൂർണമായി കണ്ടതെന്ന് ഒരാൾ കമന്റ് ചെയ്തു. എല്ലാ ഇന്ത്യൻ മാതാപിതാക്കളും ഇങ്ങനെയാണോ പെരുമാറുന്നതെന്നും മറ്റൊരാൾ കുറിച്ചു.