
കൊച്ചി: കടുത്ത മാന്ദ്യത്തിലൂടെ നീങ്ങുന്ന വാഹന വിപണിയിൽ ഉണർവ് സൃഷ്ടിക്കാൻ കാർ കമ്പനികൾ വമ്പൻ ഇളവുകൾ ഒരുക്കുന്നു. പ്രമുഖ വാഹന കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, നിസാൻ, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളെല്ലാം ഉപഭോക്താക്കൾക്കായി വിപുലമായ ആനൂകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സാമ്പത്തിക മേഖലയിലെ തളർച്ചയും കാർഷിക രംഗത്തെ പ്രതിസന്ധിയും ഗ്രാമീണ വിപണിയിലെ മെല്ലെപ്പോക്കും മറികടന്ന് മികച്ച വളർച്ച നേടാനാണ് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സംവത് കാലത്തിന് ശേഷം മികച്ച നേട്ടമുണ്ടാക്കിയ കാർ വിപണി മൂന്ന് മാസമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഉയർന്ന വായ്പ പലിശയും കാർഷിക മേഖലയിലെ തളർച്ചയും വില്പനയെ പ്രതികൂലമായി ബാധിക്കുന്നു. പുതിയ മോഡലുകൾ പുറത്തിറക്കിയും ഉദാരമായ ഇളവുകൾ പ്രഖ്യാപിച്ചും പ്രതിസന്ധി തരണം ചെയ്യാനാണ് കമ്പനികൾ ആലോചിക്കുന്നത്.
ആഘോഷമാക്കാൻ പുതിയ മോഡലുകൾ
വാഗണർ വാൾട്ട്‌സ് എഡിഷൻ
സാധാരണ മോഡലിനേക്കാൾ അധിക സംവിധാനങ്ങളോടെയാണ് വാഗണർ വാർട്ട്‌സ് എഡിഷൻ മാരുതി സുസുക്കി പുറത്തിറക്കുന്നത്. എൽ.എക്‌സ്.ഐ, വി.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ എന്നീ മോഡലുകളിൽ പുതിയ വാഹനം ലഭ്യമാകും. 6.2 ഇഞ്ച് ടച്ച് സ്ക്രീനും റിവേഴ്‌സ് പാർക്കിംഗ് ക്യാമറയും ഈ വാഹനത്തിലുണ്ട്.
വില 5.65 ലക്ഷം രൂപ മുതൽ
സ്വിഫ്‌റ്റ് ബ്ളിറ്റ്‌സ് എഡിഷൻ
എൽ.എക്‌സ്.ഐ, വി.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ തുടങ്ങിയ അഞ്ച് വിഭാഗങ്ങളിൽ സ്വിഫ്‌റ്റ് ബ്ളിറ്റ്‌സ് എഡിഷൻ ലഭ്യമാണ്. സ്‌റ്റാൻഡേർഡ് മോഡലിന് 49,848 രൂപയുടെ ആക്‌സസറീസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. റിയർ അണ്ടർബോഡി സ്‌പോയിലർ, ഫോഗ് ലാംമ്പ്‌സ്, ഇല്യൂമിനേറ്റഡ് ഡോർസ് തുടങ്ങിയ സൗകര്യങ്ങൾ അധികമായുണ്ടാകും.
വില 7.69 ലക്ഷം രൂപ മുതൽ
ഗ്രാൻഡ് വിറ്റാര ഡൊമിനിയോൺ
ഉത്സവ കാലയളവിൽ ഡെൽറ്റ, സെറ്റ, ആൽഫ വേരിയന്റുകളിൽ ആക്സസറീസുകളിൽ 50,000 രൂപയിലധികം ഇളവുകളാണ് മാരുതി സുസുക്കി ലഭ്യമാക്കുന്നത്.
വില 10.99 ലക്ഷം രൂപ മുതൽ 13.15 ലക്ഷം രൂപ വരെ
ടൊയോട്ട കിർലോസ്‌ക്കർ
ടൊയോട്ട ദീപാവലി ആഘോഷം പൊലിപ്പിക്കുന്നതിന് ഹൈറൈഡർ, ഗ്ളാൻസ, റുമിയോൺ തുടങ്ങിയ മോഡലുകളിൽ ടൊയോട്ട കിർലോസ്ക്കർ വിപുലമായ ഓഫറുകളാണ് നൽകുന്നത്. വിവിധ ബാങ്കുകളുമായി ചേർന്ന് മികച്ച വില്പന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രത്യേക എഡിഷൻ
മഹീന്ദ്ര ക്ളാസിക് ബോസ് എഡിഷന് വിപുലമായ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. അധിക സൗകര്യങ്ങളോടൊപ്പം 40,000 രൂപയുടെ ആക്‌സസറീസ് വാഹനം വാങ്ങുമ്പോൾ സൗജന്യമയി ലഭിക്കും