
ഡ്രൈവിംഗ് പഠിച്ചതുകൊണ്ട് മാത്രം നല്ല ഡ്രൈവർ ആകണമെന്നില്ല. വർഷങ്ങളായി വാഹനം ഓടിക്കുന്നതുകൊണ്ട് മാത്രം ഒരാളെ നല്ല ഡ്രൈവർ എന്ന് വിശേഷിപ്പിക്കാനും കഴിയില്ല. സ്മൂത്തായി വാഹനം ഓടിക്കുന്നത് അറിഞ്ഞിരിക്കേണ്ട ഏഴ് ട്രിക്കുകൾ ഇതാ.
1. സീറ്റിംഗ് പൊസിഷൻ കറക്ടാക്കുക
2. സ്വിച്ച് ഓൺ ചെയ‌്ത് രണ്ട് സെക്കന്റ് വെയിറ്റ് ചെയ‌്തതിന് ശേഷം മാത്രം സ്‌റ്റാർട്ട് ചെയ്യുക
3. ആക്‌സിലേറ്റർ കൊടുക്കുന്നതിന് മുമ്പ് ഇൻഡിക്കേറ്റർ ഇടുക.
4. കൂടെ സഞ്ചരിക്കുന്നവർക്ക് അനുഭവപ്പെടാതെ വേണം ഗിയർ ഷിഷ്‌റ്റ് ചെയ്യാൻ. ജർക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
5. ഇടത് വശം ചേർന്ന് വാഹനം ഓടിക്കാൻ ശീലിക്കണം.
6. വിട്ടുവീഴ്‌ചാ മനോഭാവം ഉണ്ടാകണം.
7. അധികം കൂടുതലായി എസി ഉപയോഗിക്കരുത്
മാന്ദ്യകാലം മറികടക്കാൻ തയ്യാറെടുത്ത് കാർ കമ്പനികൾ
കടുത്ത മാന്ദ്യത്തിലൂടെ നീങ്ങുന്ന വാഹന വിപണിയിൽ ഉണർവ് സൃഷ്ടിക്കാൻ കാർ കമ്പനികൾ വമ്പൻ ഇളവുകൾ ഒരുക്കുന്നു. പ്രമുഖ വാഹന കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, നിസാൻ, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളെല്ലാം ഉപഭോക്താക്കൾക്കായി വിപുലമായ ആനൂകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തിക മേഖലയിലെ തളർച്ചയും കാർഷിക രംഗത്തെ പ്രതിസന്ധിയും ഗ്രാമീണ വിപണിയിലെ മെല്ലെപ്പോക്കും മറികടന്ന് മികച്ച വളർച്ച നേടാനാണ് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സംവത് കാലത്തിന് ശേഷം മികച്ച നേട്ടമുണ്ടാക്കിയ കാർ വിപണി മൂന്ന് മാസമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ഉയർന്ന വായ്പ പലിശയും കാർഷിക മേഖലയിലെ തളർച്ചയും വില്പനയെ പ്രതികൂലമായി ബാധിക്കുന്നു. പുതിയ മോഡലുകൾ പുറത്തിറക്കിയും ഉദാരമായ ഇളവുകൾ പ്രഖ്യാപിച്ചും പ്രതിസന്ധി തരണം ചെയ്യാനാണ് കമ്പനികൾ ആലോചിക്കുന്നത്.