
കലാഭവൻ പ്രജോദ് സംവിധായകനാകുന്നു. സംവിധായകനും നിർമ്മാതാവുമായ എബ്രിഡ് ഷൈൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മാർഷ്യൽ ആർട്ട്സിൽ പ്രാഗത്ഭ്യമുള്ള പുതുമുഖങ്ങൾക്ക് ചിത്രത്തിൽ അവസരമുണ്ട്. മാർഷ്യൽ ആർട്ട്സിൽ പ്രഗത്ഭ്യം തെളിയിച്ച 18നും 24നും ഇടയിലുള്ള പുരുഷന്മാരും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്ട്സ് പ്രഗത്ഭർക്കാണ്  പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളാകാനുള്ള അവസരം. 18നും 24നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും 30നും 48നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിൽ ഓഡിഷനായി പ്രൊഫൈൽ അയക്കണം. പി.ആർ.ഒ പ്രതീഷ് ശേഖർ.