
തിരുവനന്തപുരം: ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫസർ ടി ജെ ചന്ദ്രചൂഡന്റെ 2 -ാം ചരമവാർഷിക ദിനമായ ഒക്ടോബർ 31 ന് അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിക്കുകയാണ്. പ്രസ്തുത ചടങ്ങിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫസർ ടി ജെ ചന്ദ്രചൂഡൻ പുരസ്കാരം (25000 രൂപ ) മുൻമന്ത്രി സി ദിവാകരന് നൽകും.
രാവിലെ 10 മണിക്ക് ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എൻ കെ പ്രേമചന്ദ്രൻ എംപി അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം നിർവഹിക്കുന്നതും മുൻ മന്ത്രി സി ദിവാകരന് പുരസ്കാരവും നൽകുന്നതുമാണ്. എ എ അസീസ്, ബാബു ദിവാകരൻ, സി പി ജോൺ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുന്നതും സി ഗൗരിദാസൻ നായർ പ്രശസ്തി പത്രവായനയും ഇറവൂർ പ്രസന്ന കുമാർ നന്ദിയും പ്രകാശിപ്പിക്കുമെന്ന് പ്രൊഫസർ ടി ജെ ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവതി ചന്ദ്രചൂഡൻ അറിയിച്ചു.