a

കൊൽക്കത്ത: ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത പാർട്ടി ചടങ്ങിൽ ബി.ജെ.പി നേതാവും നടനുമായ മിഥുൻ ചക്രവർത്തിയുടെ മതവിദ്വേഷ പ്രസംഗം. തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിനെതിരെയാണ് മിഥുൻ ഭീഷണി മുഴക്കിയത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ ഹുമയൂണിന്റെ വിവദ പ്രസംഗത്തിന് മറുപടി പറയുകായായിരുന്നു മിഥുൻ. ഹുമയൂണിനെ അന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു.

'ഇവിടെ 70 ശതമാനം മുസ്ളിങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അവരെ വെട്ടി ഭാഗീരഥിയിലെറിയുമെന്നുമാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇതേക്കുറിച്ച് മുഖ്യമന്ത്രി മമത എന്തെങ്കിലും പറയുമെന്നാണ് കരുതിയത്. അവർ മൗനം പാലിച്ചു. മറുപടി ഞാൻപറയുന്നു, നമ്മൾ അവരെ വെട്ടി കുഴിച്ച് മൂടും" -മിഥുനിന്റെ വാക്കുകൾ ഇതാണ്. സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈമാസം ആദ്യമാണ് മിഥുൻ ചക്രവർത്തി ദാദാ സാഹേബ് ഫാ‌ൽക്കെ അവാഡിനർഹനായത്.