ernakulam-collectorate

കൊച്ചി: എറണാകുളം കാക്കനാട് കളക്ടറേറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. പള്ളുരുത്തി സ്വദേശിനി ആർക്കിടെക് ആയ ഷീജയാണ് റീജിയണൽ ജോയിന്റ് ഡയറക്ടറുടെ ഓഫീസിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ദേഹത്ത് പെട്രോളൊഴിച്ച യുവതിയെ ഒപ്പമുണ്ടായിരുന്ന ഭർത്താവും ഓഫീസിലെ ജീവനക്കാരും ചേർന്ന് തടയുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഒരു കെട്ടിടത്തിന് പ്ലാൻ വരച്ചു കൊടുത്തതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെന്ന് പരാതി ഇവർക്കെതിരെ ഉയർന്നിരുന്നു. ഇതോടെ ഷീജയുടെ ലെെസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശ വന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ എത്തിയതായിരുന്നു ഷീജ . ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞുവീണു.