video

ഒരു ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? അത് എങ്ങനെ മാതാപിതാക്കളോട് പറയും. അത്തരം ഒരു സന്ദർഭം വന്നാൽ എന്തായിരിക്കും അവരുടെ പ്രതികരണമെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തനിക്ക് ബ്ലൂ ഫിലിമിൽ അഭിനിയിക്കാൻ അവസരം കിട്ടിയെന്ന് മകൻ അമ്മയോട് പറയുന്നത് വീഡിയോയിൽ കാണാം. അശ്വിൻ ഉണ്ണി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഇരുവരും മലയാളത്തിലും സംസാരിക്കുന്നുണ്ട്.

തനിക്കൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നാണ് യുവാവ് ആദ്യം അമ്മയോട് പറയുന്നത്. ഇത് കേട്ട് അമ്മ വളരെ സന്തോഷത്തോടെ യുവാവിനെ കെട്ടിപ്പിടിക്കുന്നു. ശേഷം തനിക്ക് അവസരം കിട്ടിയത് ഒരു ബ്ലൂ ഫിലിമിലാണെന്ന് അശ്വിൻ പറയുന്നു. ഉടനെ അമ്മ ദേഷ്യപ്പെടുന്നതും, എങ്ങനെ ഈ കാര്യം മാതാപിതാക്കളോട് പറയാൻ തോന്നിയെന്നും നർമത്തോടെ ചോദിക്കുന്നു.

അമ്മയുടെ നർമം കലർന്ന ഈ മറുപടിയാണ് വെെറലാകുന്നത്. എന്നാൽ താൻ ആ ഓഫർ സ്വീകരിച്ചില്ലെന്നും യുവാവ് പറയുന്നുണ്ട്. അവർ നാല് ലക്ഷം വരെ നൽകാമെന്ന് പറഞ്ഞതായും അശ്വിൻ പറഞ്ഞു. തനിക്ക് ലഭിച്ച ഓഫറിന്റെ സ്ക്രീൻ‌ഷോട്ടും യുവാവ് വീഡിയോയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്.

ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. 'മൂന്ന് ലക്ഷം പ്രതിഫലം ലഭിക്കുന്ന സിനിമയിലെ ഒരു റോളിനെപ്പറ്റി അമ്മയോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Ashwin Unni 👽 (@unniiverse_)