
ബി.എ./ബി.കോം./ബി.എ.
അഫ്സൽ-ഉൽ-ഉലാമ/ബി.ബി.എ./ബി.കോം. അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം.
അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം പ്രൈവറ്റ് രജിസ്ട്രേഷൻ
കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട തീയതി നവംബർ 30 വരെ നീട്ടി.
ബി.എ./ബി.കോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.കോം അഡിഷണൽ ഇലക്ടീവ്
കോഴ്സുകൾക്ക് നിശ്ചിത ഫീസിനോടൊപ്പം 2625/ രൂപ പിഴയോടെയും ബി.ബി.എ കോഴ്സിന്
നിശ്ചിത ഫീസിനോടൊപ്പം 3150/ രൂപ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ
രേഖകളും അവസാന തീയതിക്കുള്ളിൽ കേരളസർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.de.keralauniversity.ac.in/www.keralauniversity.ac.in.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി ആഗസ്റ്റ് 2024) പ്രാക്ടിക്കൽ നവംബർ 5 മുതൽ നടക്കും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് മേയ് 2024) പ്രാക്ടിക്കൽ നവംബർ 4 ന് മാന്നാനം കെ.ഇ കോളേജിൽ നടക്കും.
ഓർമിക്കാൻ...
1. നവോദയ ലാറ്ററൽ എൻട്രി:- കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 അദ്ധ്യയന വർഷത്തിൽ 9,11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രിക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: https://cbseitms.nic.in/2024/nvsxi.
2. എം.ഫാം ഓപ്ഷൻ സമർപ്പണം:- എം.ഫാം ഒന്നാം ഘട്ട അലോട്ടമെന്റിനായി 29നു രാവിലെ 11 വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്: www.cee.kerala.gov.in.
3. എൽ എൽ.എം:- എൽ എൽ.എം ഒന്നാം ഘട്ട അലോട്ട്മെന്റിന് ഇന്ന് 3 വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്: www.cee.kerala.gov.in.
4. എം.എഫ്.എ:- ഗവ. ഫൈൻ ആർട്സ് കോളേജിൽ (തിരുവനന്തപുരം) എം.എഫ്.എയ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.dtekerala.gov.in.
5. ഏവിയേഷൻ സേഫ്റ്റി മാനേജ്മെന്റ്:- ഐ.ഐ.ടി.എം പ്രവർത്തക ടെക്നോളജീസ് ഫൗണ്ടേഷനും യൂറോപ്പിലെ ഇ.എൻ.എ.സിയും സഹകരിച്ചു നടത്തുന്ന അഡ്വാൻസ്ഡ് മാസ്റ്റേഴ്സ് ഇൻ ഏവിയേഷൻ സേഫ്റ്റി മാനേജ്മെന്റ് പ്രോഗ്രാമിന് 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://digitalskills.pravartak.org.in.