photo

ആലപ്പുഴ: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺ​കുട്ടി​യെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളെ നൂറനാട് പൊലീസ് അറസ്റ്റു ചെയ്തു. പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര സജീവ് ഭവനം വീട്ടിൽ സജീവിനെയാണ് (36) ഇന്നലെ വൈകിട്ട് സി​.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 24ന് രാവിലെ 9.15ഓടെ നൂറനാട് പാലമേൽ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന മോഷണം, സ്ത്രീകളെ ആക്രമിക്കൽ, വീട് കയറി ആക്രമണം തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണി​യാൾ. 2018 ലും 2023ലും കാപ്പാ ചുമത്തി​ നാടുകടത്തി​യെങ്കി​ലും ഇത് ലംഘിച്ചതി​ന് അറസ്റ്റി​ലായിരുന്നു. നൂറനാട്, കായംകുളം സ്റ്റേഷനുകളിൽ മോഷണ കേസുകളിലും പ്രതി​യാണ്. എസ്.ഐമാരായ കെ.ബാബുക്കുട്ടൻ, ബി.രാജേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ശരത്ത്, പി.അനി, കെ.ഷിബു, പി.മനുകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.