
ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാം ജനുവരി 2025 സെഷൻ 1 നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി jeemain. nta. nic. in- ൽ പ്രസിദ്ധപ്പെടുത്തി. നവംബർ 22 വരെ രജിസ്ട്രേഷൻ നടത്താം. അന്ന് രാത്രി 11.50 വരെ ഓൺലൈനായി ഫീസടയ്ക്കാനും സൗകര്യമുണ്ട്.
പരീക്ഷ 2025 ജനുവരി 22 നും 31നും ഇടയിൽ നടക്കും. ഫെബ്രുവരി 12-ന് ഫലം പ്രഖ്യാപിക്കും. രാജ്യത്തെ 31 വിവിധ എൻ.ഐ.ടികളിലെ ബി. ടെക്, ബി.ആർക് തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ മെയിൻ റാങ്കിനെ അടിസ്ഥാനമാക്കിയാണ്.
ജെ.ഇ.ഇ മെയിൻ രണ്ടാം സെഷൻ പരീക്ഷ ഏപ്രിലിൽ നടക്കുമെന്നും എൻ.ടി.എ അറിയിച്ചു.
എം.ബി.ബി.എസ് / ബി.ഡി.എസ് താത്കാലിക സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം: എം.ബി.ബി.എസ് / ബി.ഡി.എസ് സംസ്ഥാന ക്വട്ട സീറ്റുകളിലെ താത്കാലിക സ്ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : www.cee.kerala.gov.in.
പി.ജി ആയുർവേദ:
ഓപ്ഷൻ 31വരെ നീട്ടി
പി.ജി.ആയുർവേദ (ഡിഗ്രി/ ഡിപ്ലോമ) കോഴ്സുകളിൽ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ www.cee.kerala.gov.in ൽ 31ന് വൈകിട്ട് 5 വരെ നീട്ടി.
പി.ജി. ഹോമിയോ:
ഓപ്ഷൻ 31വരെ
പി.ജി. ഹോമിയോ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ www.cee.kerala.gov.inൽ31ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു.
പി. ജി മെഡിക്കൽ:
പ്രൊഫൈൽ പരിശോധിക്കാം
പി. ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ തിരുത്താൻ നവംബർ ഒന്നിന് ഉച്ചയ്ക്ക് 12വരെ അവസരം. വിവരങ്ങൾക്ക് www.cee.kerala.gov.in.
എം.എസ്സിനഴ്സിംഗ് പ്രവേശനം
തിരുവനന്തപുരം: എം.എസ്സി നഴ്സിംഗ് കോഴ്സിൽ മോപ് അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് അതത് നഴ്സിംഗ് കോളേജുകളിൽ 29 , 30തീയതികളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഒഴിവുകൾ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളുമായി ബന്ധപ്പെടണം.
ബി.എസ്സി നഴ്സിംഗ്: സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ ഇന്ന് വൈകിട്ട് അഞ്ചു വരെ നൽകാം. സർക്കാർ കോളേജ് ഒഴികെ മറ്റു കോളേജുകളിൽ അഡ്മിഷൻ നേടിയവർക്ക് എൻ.ഒ.സി വേണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ 30ന് പ്രവേശനം നേടണം. ഫോൺ: 04712560363, 64.