police-

കഴക്കൂട്ടം: മംഗലപുരത്ത് 20കാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. നിലവിൽ മംഗലപുരം എസ്.എച്ച്. ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളായ രണ്ടുപേരെ സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റുചെയ്യാനായത് പൊലീസിന്റെ ഊർജ്ജിതമായ നടപടികൾ കൊണ്ടാണ്. മംഗലപുരത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ക്രിമിനൽ സംഭവങ്ങൾ ജനങ്ങൾക്ക് ആകെ ഭീതിയും നാടുമുഴുവൻ നാണക്കേടിനും ഇടവരുത്തിയിരിക്കുകയാണ്.

കൊടും ക്രിമിനലുകളുടെ താവളമായി മംഗലപുരം മാറിയോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കഴിഞ്ഞ അടുത്തടുത്ത ദിവസങ്ങളിൽ 75കാരൻ ആറുവയസുകാരിയെ പീഡിപ്പിച്ചു, കേബിൾ നെറ്റുവർക്സ് ജോലിക്കെത്തിയവർ 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. ഇതിന് തൊട്ടുമുമ്പ് കണിയാപുരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു. അന്യസംസ്ഥാനത്തെ കുഗ്രാമങ്ങളിൽ പോലും പറഞ്ഞുകേട്ടുള്ള ഇതുപോലുള്ള സംഭവങ്ങൾ തുടർക്കഥയാകുന്നത് സംസ്ഥാനത്തിനുതന്നെ പോരുദോഷമുണ്ടാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടുള്ളവരാണ് ഓരോ സംഭവങ്ങളിലും പ്രതികളാകുന്നത്.