
കല്ലറ: തുലാംമാസം തുടങ്ങി, മംഗള കർമ്മങ്ങളും തുടങ്ങിയതോടെ വാഴയിലയ്ക്കും ഡിമാന്റേറുന്നു. വാഴയിലയ്ക്ക് പകരം പ്ലാസ്റ്റിക് പേപ്പറുകൾ സ്ഥാനം പിടിച്ചിരുന്നെങ്കിലും മാലിന്യപ്രശ്നം ഉയർന്നതോടെ പലരും വാഴയിലയിലേക്ക് തന്നെ തിരിച്ചുവരികയാണ്. എന്നാൽ, ആശാന് ഡിമാന്റ് വർദ്ധിച്ചതോടെ ഇവ കിട്ടാനുമില്ല. തമിഴ്നാട്ടിലെ തൂത്തുക്കുടി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് വാഴയില ഇപ്പോൾ എത്തുന്നത്. ഇലയ്ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്നവരും തമിഴ്നാട്ടിലുണ്ട്.
 ഒരു കെട്ടിന് - (100 എണ്ണം) 500 രൂപ
വലിയകെട്ടിന് - (250എണ്ണം) 1250 രൂപ
 ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് ഡിമാൻഡ് കൂടുതൽ. മറ്റ് ഇലകളെ അപേക്ഷിച്ച് പെട്ടെന്ന് പൊട്ടില്ല, നേർത്തതുമാണ്.