pic

എൻജാമേന: മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിൽ, ലേക്ക് ചാഡ് മേഖലയിലെ സൈനിക ബേസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടു. ഞായറാഴ്ചയായിരുന്നു സംഭവം. ബൊക്കോ ഹറാം സംഘടനയാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. മേഖലയിൽ ഐസിസ് അടക്കമുള്ള ഭീകര സംഘടനകളുടെയും ആക്രമണം പതിവാണ്.