viswasam

ഒരു മനുഷ്യന്റെ ജീവിതത്തിൽ നല്ലതും ചീത്തയുമായ കാലം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇതിൽ ദോഷകാലത്തെ ശനീശ്വരനാണ് തീരുമാനിക്കുന്നത്. നിങ്ങൾക്ക് ശനി ദോഷമുണ്ടെങ്കിൽ ആ സമയത്ത് സംഭവിക്കുന്നതെല്ലാം മോശം കാര്യങ്ങളാകും. നിങ്ങൾ ചെയ്യുന്ന പ്രവൃത്തി നല്ലതായാൽ ബുദ്ധിമുട്ടുകളുടെ കാഠിന്യം കുറയും. അതിനാൽ, എപ്പോഴും നല്ലത് മാത്രം ചെയ്യുക. ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം മാറി നല്ലത് വരാൻ ഇത് സഹായിക്കും. എന്നാൽ, നല്ല സമയം വരാൻ പോകുന്നതിന് മുമ്പ് ചില സൂചനകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അത് എന്തൊക്കെയെന്ന് നോക്കാം.

  1. കറുത്ത നായ - ശനിയാഴ്‌ച ദിവസം വീട്ടിനോ ക്ഷേത്രത്തിനോ സമീപം കറുത്ത നായ വരുന്നത് ശുഭമാണ്. ഇവയ്‌ക്ക് ആഹാരം കൊടുക്കണം.
  2. ശംഖുപുഷ്‌പം - നിങ്ങളുടെ ജീവിതത്തിൽ നല്ലത് സംഭവിക്കും എന്നതിന്റെ സൂചനയാണ് ഈ പുഷ്‌പം നൽകുന്നത്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുകയോ വീടിന് സമീപം പൂക്കുകയോ ചെയ്‌താൽ അത്യുത്തമമാണ്.
  3. കാക്ക - കാക്കയ്‌ക്ക് ആഹാരം നൽകുന്നത് ശനിദോഷം കുറയ്‌ക്കാൻ സഹായിക്കും. ശനിയാഴ്‌ച ദിവസം കാക്കകൾ കൂട്ടമായി വന്നാൽ അത് ശുഭ ലക്ഷണമാണ്.
  4. ആലില - നിങ്ങളുടെ പുറത്തേക്ക് ആലില വീഴുന്നത് ശുഭമാണ്. ഇത് ശനിയാഴ്‌ച ദിവസമാണെങ്കിൽ ജീവിതത്തിൽ വലിയ ഉയർച്ച ഉണ്ടാകും എന്നാണ് വിശ്വാസം.
  5. കറുത്ത പശു - ശനിയാഴ്‌ച ദിവസം കറുത്ത പശുവിനെ കാണുന്നത് വളരെ നല്ല ലക്ഷണമാണ്.