arrest

കാസർകോട് 60.48 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തു. കാസർകോട് സ്വദേശിയായ സതീഷ് (44 വയസ്) ആണ് 336 എണ്ണം ടെട്രാ പാക്കറ്റ് മദ്യം ചാക്കുകെട്ടുകളിലാക്കി കുറ്റിക്കാട്ടിൽ സൂക്ഷിച്ചിരുന്നത്. ഇയാളെ അറസ്റ്റ് ചെയ്തു. കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി സുരേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ.കെ, അതുൽ.ടി.വി, രാജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ധന്യ, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

കണ്ണൂരിൽ 2.95 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂർ ഇടച്ചേരി സ്വദേശി ഷമീർ.കെ.വി യാണ് മയക്കുമരുന്നുമായി പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെകർ ജനാർദ്ധനൻ.പി. പി.യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ ഷിബു.കെ.സി, പ്രഭുനാഥ്.പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ.ടി.കെ, ശരത്.പി.ടി, എക്‌സൈസ് സർക്കിൾ ഓഫീസിലെ സിവിൽ ഓഫീസർ ശ്രിജിൻ.വി.വി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ജിതേഷ്.സി, പ്രിവൻറീവ് ഓഫീസർ നിസാർ കൂലോത്ത് എന്നിവരും പങ്കെടുത്തു.