
മുംബയ് : പരിക്കിൽ നിന്ന് പൂർണമായും മോചിതനാകാത്ത മുൻ നായകൻ കേൻ വില്യംസൺ ഇന്ത്യയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലും കളിക്കില്ല. ഇന്ത്യയിലേക്ക് വരുംമുമ്പ് ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് വില്യംസണിന് അടിവയറ്റിന് പരിക്കേറ്റത്. ഇന്ത്യയ്ക്ക് എതിരെ പരമ്പര നേടിക്കഴിഞ്ഞതിനാൽ വില്യംസണിനെ റിസ്ക് എടുത്ത് കളിക്കാനിറക്കേണ്ടെന്നും അടുത്തമാസം ഇംഗ്ളണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽ കളിപ്പിക്കാമെന്നുമാണ് ന്യൂസിലാൻഡ് ടീമിന്റെ തീരുമാനം.