
കൊച്ചി: ജൂലായ് മുതൽ സെപ്‌തംബർ വരെ മൂന്നുമാസത്തിൽ മാരുതി സുസുക്കിയുടെ അറ്റാദായം 18 ശതമാനം ഇടിഞ്ഞ് 3,103 കോടി രൂപയായി. വിപണിയിലെ തളർച്ച മൂലം വില്‌പ്പന കുറഞ്ഞതും മാർജിനിലെ ഇടിവും കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചു. മാരുതിയുടെ വരുമാനം ഇക്കാലയളവിൽ 0.3 ശതമാനം കുറഞ്ഞ് 37,449 കോടി രൂപയിലെത്തി. കയറ്റുമതി 12.1 ശതമാനം വളർച്ചയോടെ 77,716 വാഹനങ്ങളായി. മാരുതി സുസുക്കിയുടെ ഓഹരി വിലയിൽ ഇന്നലെ ആറ് ശതമാനം ഇടിവുണ്ടായി.