olympic-assosiation

തിരുവനന്തപുരം : ശ്രീജേഷിന് നൽകുന്ന സ്വീകരണച്ചടങ്ങിൽ നിന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ഉൾപ്പടെയുള്ള കായിക സംഘടനകളെ ഒഴിവാക്കിയെന്ന് പരാതി. ഒളിമ്പിക്സിൽ മെഡൽ നേടിയ കായിക താരത്തെ ആദരിക്കുമ്പോൾ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിനും സെക്രട്ടറി ജനറലിനും വേദിയിൽ സ്ഥാനമില്ലെന്നാണ് പരാതി. ശ്രീജേഷ് ഹോക്കി താരമായിട്ടുകൂടി സംഘടനയുടെ പ്രാതിനിധ്യം ചടങ്ങിൽ ഇല്ലാത്തത് നിരാശാജനകമാണെന്ന് ഹോക്കി താരങ്ങൾക്കിടയിൽ അഭിപ്രായമുയർന്നിട്ടുണ്ട്. സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ വി.സുനിൽ കുമാറാണ് കേരള ഹോക്കിയുടേയും സംസ്ഥാന പ്രസിഡന്റ്.

നേരത്തേ വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് സ്വീകരണം നൽകാൻ നിശ്ചയിച്ചപ്പോൾ അതിന്റെ തയ്യാറെടുപ്പുകൾക്ക് മുന്നിൽ നിന്നത് കേരള ഒളിമ്പിക് അസോസിയേഷനാണ്. അതിൽ കായിക വകുപ്പിനുള്ള എതിർപ്പാണ് ഇപ്പോഴത്തെ ഒഴിവാക്കലിന് പിന്നിലെന്ന് ആരോപണമുണ്ട്.