d

നോയിഡയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനം പ്രഖ്യാപിച്ച വമ്പൻ വാഗ്ദാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റിയൽ എസ്റ്റേറ്റ് ഡെവപ്പറായ ജെയ്‌പീ ഗ്രീൻസ് തങ്ങളുടെ വില്ല വാങ്ങുന്നവർക്ക് ആഢംബര കാറായ ലംബോർഗിനിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പരിമിത കാലത്തേക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 26 കോടി രൂപയ്ക്ക് മുകളിലുള്ള അൾട്രാ പ്രീമിയം വില്ലകൾ വാങ്ങുന്നവർക്ക് 4 കോടിയിലധികം രൂപ വിലവരുന്ന ലംബോർഗിനി ഉറൂസ് സൗജന്യമായി ലഭിക്കും. ഗ്രേറ്രർ നോയിഡയിൽ സ്ഥിതി ചെയ്യുന്ന ജെയ്പീ ഗ്രീൻസ് 3 ബി.എച്ച്.കെ,​ 4 ബി.എച്ച്. കെ,​ 5 ബി.എച്ച്.കെ,​ 6 ബി.എച്ച്.കെ എന്നിവയുൾപ്പെടെ വിവിധ വില്ല ഓപ്ഷനുകൾ അവതരിപ്പിക്കുന്നു. 51 ലക്ഷം മുതൽ 30 കോടി രൂപവരെയാണ് വില്ലകൾക്ക് വില.

റിയൽ എസ്റ്റേറ്റ് ഏജന്റായ ഗൗരവ് ഗുപ്തയാണ് ഇത് സംബന്ധിച്ച് എക്സിലൂടെ അറിയിച്ചത്. 'ഓരോ വില്ലയ്‌ക്കൊപ്പവും 1 ലംബോർഗിനി വാഗ്ദാനം ചെയ്യുന്ന 26 കോടി രൂപയുടെ ഒരു പുതിയ വില്ല പ്രോജക്‌റ്റ് നോയിഡയ്‌ക്ക് ലഭിച്ചിരിക്കുന്നു. വില്ല വാങ്ങുന്നവർക്കെല്ലാം വില്ലയ്‌ക്കൊപ്പം ഒരു ലംബോർഗിനി കൂടി സ്വന്തമാക്കാം.'

Noida’s got a new Villa Project coming up at 26 Cr that's offering 1 Lamborghini with each of those! 🙄 pic.twitter.com/gZqOC8hNdZ

— Gaurav Gupta | Realtor (@YourRealAsset) October 27, 2024

റിപ്പോർട്ടുകൾ പ്രകാരം 26 കോടി രൂപ വില വരുന്ന വില്ലയിൽ കാർ പാർക്കിംഗ് പോലുള്ള ചാർജുകൾ ഉൾപ്പെടുത്തിയിട്ടില്ല. അത്നിനാൽ തന്യുനെ വില്ല വാങ്ങുന്നവർക്ക് പാർക്കിംഗിനായി 30 ലക്ഷം രൂപ കൂടി ചെസവാകും. പവർ ബാക്കപ്പിന് 7.5 ലക്ഷം, ക്ലബ്ബ് അംഗത്വത്തിന് 7.5 ലക്ഷം എന്നിവയുമുണ്ട്.

കൂടാതെ, മനോഹരമായ ഗോൾഫ് കോഴ്‌സ് കാഴ്ചയുള്ള വില്ല വാങ്ങുന്നവർ 50 ലക്ഷം രൂപ അധികമായി നൽകേണ്ടിവരും. ഈ അനുബന്ധ ചെലവുകൾ കൂടി വരുമമ്പോൾ മൊത്തം വില 26.95 കോടി മുതൽ ₹ 27.45 കോടി വരെയാണ്.


ഈ ഓഫർ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തിരികൊളുത്തി. ചില ഉപയോക്താക്കൾ ഒരു ആഡംബര വില്ലയും ആകർഷകമായ സൂപ്പർകാറും സ്വന്തമാക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് ഊന്നിപ്പറയുമ്പോൾ, ഈ പ്രമോ ശരിക്കും ഒരു ഗെയിം ചേഞ്ചർ മാത്രമാണോ അതോ വെറും ഗിമ്മിക്കാണോ എന്ന് മറ്റുള്ളവർ ആശ്ചര്യപ്പെട്ടു. വില്ലയുടെ അടിസ്ഥാന വിലയിൽ അധിക ചിലവുകൾ ഉൾപ്പെടാത്തതിനാൽ ചില ഉപയോക്താക്കൾ മൂല്യ നിർദ്ദേശത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ പോസ്റ്റ് ഉണ്ടാക്കിയത്. 'എല്ലാ അയൽക്കാർക്കും ഒരേ തരം വില്ലയും ഒരേ കാറും. ആരും തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടാകില്ല. മനോഹരമായ ആശയം തന്നെ' എന്നായിരുന്നു ഒരു ഉപഭോക്താവ് കുറിച്ചത്. എന്നാൽ, 'വിഡ്ഢികളായ കോടീശ്വരന്മാരെ ലക്ഷ്യമിട്ടുള്ള പുതിയ ബിസിനസ് തന്ത്രം' എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്റെ കമന്റ്.എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജെയ്‌പീ ഗ്രീൻസിൻ്റെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.