elon-musk

ന്യൂയോർക്ക്: ശതകോടീശ്വരൻ ഇലോൺ മസ്‌ക് തന്റെ കുടുംബത്തെ ഒന്നിച്ച് താമസിപ്പിക്കാനായി ആഡംബര കെട്ടിടം വാങ്ങിയതായി റിപ്പോർട്ടുകൾ. തന്റെ11 മക്കളെയും ഭാര്യമാരെയും ഒരുമിച്ച് താമസിപ്പിക്കാനാണ് ഇലോൺ മസ്ക് ഒരുങ്ങുന്നതെന്നാണ് വിവരം. ടെക്സാസിലെ ഓസ്​റ്റിനിൽ 35 മില്ല്യൺ ഡോളർ (ഏകദേശം 300 കോടി)​ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീർണമുളള മണിമാളികയും അതിനോട് ചേർന്ന ആറ് ബെഡ്റൂം വസ്തുവും വാങ്ങിയതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അദ്ദേഹത്തിന്റെ ടെക്സാസിലെ വീട്ടിൽ നിന്നും പത്ത് മിനി​റ്റ് സഞ്ചരിച്ചാൽ പുതിയ കെട്ടിടത്തിൽ എത്താം. ടസ്‌കാൻ രൂപകൽപ്പനയിലാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഇലോൺ മസ്‌കിന് തന്റെ എല്ലാ കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 12 കുട്ടികളുടെ പിതാവാണ് അദ്ദേഹം. എന്നാൽ മുൻഭാര്യ ജസ്​റ്റിൻ മസ്‌കും കുഞ്ഞും സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം ബാധിച്ച് മരിച്ചിരുന്നു. ഇതിന് മുൻപ് ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു.

എന്നാൽ ദമ്പതികൾക്ക് വിവാഹമോചനത്തിന് മുൻപ് ഐവിഎഫ് ചികിത്സയുപയോഗിച്ച് അഞ്ച് കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. ഇരട്ടകളായ ഗ്രിഫിൻ, വിവിയനും സാക്‌സോൺ,ഡാമിയൻ,കായ് എന്നീ മൂന്ന് കുട്ടികളും ജനിച്ചു. വിവാഹമോചനചത്തിന് പിന്നാലെ ഇലോൺ മസ്ക് ബ്രിട്ടീഷ് നടിയായ താലുല റിലേയുമായി പ്രണയത്തിലായി. അവരെ വിവാഹം കഴിക്കുകയും രണ്ട് പ്രാവശ്യം വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. ആ ബന്ധത്തിൽ മക്കളൊന്നുമില്ല.

തുടർന്ന് 2020ൽ സംഗീതഞ്ജയായ ഗ്രിംസുമായി (ക്ലയർ ബൗച്ചർ) ബന്ധത്തിലായി. ഇരുവർക്കും ആ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്. എക്സ്, എക്സ്ട്രാ ഡാർക്ക് സൈഡറേൽ (വൈ),ടെക്‌നോ മെക്കാനിക്കസ് (തൗ) എന്നിവരാണ് കുട്ടികൾ. നിലവിൽ കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്.

2021ൽ ഇലോൺ മസ്ക് ബ്രെയിൻ ടെക്‌നോളജി സ്​റ്റാർട്ടപ്പായ ന്യൂറലിങ്കിന്റെ എക്സിക്യൂട്ടീവായിരുന്ന ശിവോൺ സിലിസുമായി രഹസ്യബന്ധത്തിലായിരുന്നു. ഇതിൽ അവർക്ക് ഇരട്ട കുട്ടികൾ ജനിച്ചു. ഈ വർഷം ആ ബന്ധത്തിൽ തനിക്ക് മൂന്നാമതൊരു കുഞ്ഞ് പിറന്നതായും അദ്ദേഹം അറിയിച്ചിരുന്നു.