hair

അകാല നരയും മുടി കൊഴിച്ചിലുമാണ് പലരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങൾ. ഈ പ്രശ്നങ്ങൾ അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന വില കൂടിയ ഡെെയും ഷാമ്പൂവും എത്ര തന്നെ ഉപയോഗിച്ചാലും നാം വിചാരിക്കുന്ന ഫലം ലഭിക്കണമെന്നില്ല. എന്നാൽ പല സൗന്ദര്യപ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ പരിഹാരം കാണാൻ കഴിയും. പ്രകൃതിദത്തരീതിയിൽ പരിഹാരം കണ്ടാൽ പാർശ്വഫലങ്ങൾ ഒന്നുതന്നെ ഉണ്ടാക്കില്ല. അകാലനരയും മുടി കൊഴിച്ചിലും അകറ്റാൻ വീട്ടിൽ തയാറാക്കാൻ പറ്റുന്ന ഒരു എണ്ണ പരിചയപ്പെട്ടാലോ?

ആവശ്യമായ സാധനങ്ങൾ

കറിവേപ്പില

വെളിച്ചെണ്ണ

തയ്യാറാക്കുന്നവിധം

ആദ്യം ആവശ്യത്തിന് കറിവേപ്പില കഴുകി വൃത്തിയാക്കിയ ശേഷം മിക്സിലിട്ട് ചെറുതായി വെള്ളം ചേർക്കാതെ അരയ്‌ക്കുക. ശേഷം ഒരു ചീനിച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച ശേഷം അതിലേക്ക് ഈ കറിവേപ്പില ഇട്ട് യോജിപ്പിക്കുക. തീ കുറച്ച് വച്ച് വേണം എണ്ണ കാച്ചി എടുക്കാൻ ഇല്ലെങ്കിൽ കരിഞ്ഞ് പോകും.

കറിവേപ്പിലയുടെ ഇല പൊടിയുന്ന രീതിയിൽ ആകുമ്പോൾ തീ ഓഫ് ചെയ്ത് എണ്ണ തണുപ്പിക്കാൻ വയ്ക്കുക. എണ്ണ തണുത്ത ശേഷം അരിച്ച് ഒരു കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കാം. കുറച്ച് എണ്ണ എടുത്ത് തലയിൽ തേച്ച് പിടിപ്പിച്ച ശേഷം 15 മിനിട്ട് കഴിഞ്ഞ് കുളിക്കുക. അകാല നരയ്ക്ക് പരിഹാരം കാണുന്നതിനും മുടി വളരാനും ഇത് വളരെ നല്ലതാണ്. കൂടാതെ മുടി ആരോഗ്യത്തോടെ നിലനിറുത്തുന്നതിനും സഹായിക്കുന്നു.