
തിരുവനന്തപുരം:ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ടിന്റെ ആഭിമുഖ്യത്തിൽ പക്ഷാഘാത അവബോധ സംഗമവും വാക്കത്തോണും സംഘടിപ്പിച്ചു.പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി 100 പേർ അണിനിരന്ന വാക്കത്തോൺ ദേശീയ ഗെയിംസ് ടെന്നീസ് മെഡൽ ജേതാവ് എം.എസ്.കൃഷ്ണകുമാർ ഫ്ലാഗ് ഒാഫ് ചെയ്തു.എസ്.പി. മെഡിഫോർട്ട് ന്യൂറോവിഭാഗം സീനിയർ കൺസൾട്ടന്റ് മനോരമദേവി കെ.രാജൻ,ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്റ്റ്റുമായ എസ്.പി.സുബ്രഹ്മണ്യൻ,ഡോ. സോനു കുര്യൻ,ഡോ.എം.ഡി.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരത്ത് ആദ്യമായി ഒരു സ്വകാര്യ ആശുപത്രിയിൽ നടപ്പിലാക്കുന്ന സ്ട്രോക്ക് രജിസ്ട്രി എസ് പി മെഡിഫോർട്ടിൽ ആരംഭിച്ചതായി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ആദിത്യ അറിയിച്ചു.പക്ഷാഘാതം കണ്ടെത്തുന്നതിനുള്ള സൗജന്യ പരിശോധന ക്യാമ്പ് നവംബർ 2 വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടക്കും. ഫോൺ:0471 3100 101.