
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ സെമിനാർ നടത്തി. കെ.എസ്.എസ്.പി.യു രജതജൂബിലി ഹാളിൽ നടത്തിയ സെമിനാർ മുൻ എം.പി ഡോ. എ. സമ്പത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.തങ്കപ്പൻ നായർ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.കെ.പി.രണദിവെ, കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി വി.ജയ്സിംഗ്, ട്രഷറർ കെ.സദാശിവൻ നായർ, മാറയ്ക്കൽ വിജയകുമാർ, ജി. അജയൻ എന്നിവർ പ്രസംഗിച്ചു.