coiam

ചെന്നൈ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് ചാടിയ എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഈറോട് സ്വദേശി പ്രഭുവിന്റെ (19) തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കാലും കൈയും ഒടിഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കോയമ്പത്തൂരിലെ മൈലേരിപാളയത്ത് സ്വകാര്യ എൻജിനിയറിംഗ് കോളേജിലാണ് സംഭവം. പെട്ടെന്ന് എടുത്തുചാടുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചു.

ഈ റോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂർ സ്വദേശിയായ പ്രഭു ബി.ടെക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്‌)
മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.

തനിക്ക് സൂപ്പ‌ർ ഹീറോകളെ പോലെ അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തിൽ നിന്ന് ചാടാനും കഴിയുമെന്നും പ്രഭു സഹപാഠികളോട് പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച താൻ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. പ്രഭു ചാടുന്ന സിസി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.