unnimukundhan

കലാഭവൻ പ്രജോദ് സംവിധായകനാകുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകൻ. എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യമുള്ള പ്രമേയമാണ്. മാർഷ്വൽ ആർട്സിൽ പ്രാഗൽഭ്യമുള്ളവരെ ചിത്രത്തിലേക്ക് തേടുന്നു. മിമിക്രി വേദിയിൽ നിന്നുമെത്തി സിനിമയിലും നിരവധി സൂപ്പർ ഹിറ്റ് ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിദ്ധ്യമായ പ്രജോദ് സംവിധാന രംഗത്ത് ചുവടുവയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അതേസമയം ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന മാർക്കോ ആണ് റിലീസിന് ഒരുങ്ങുന്ന ഉണ്ണി മുകുന്ദൻ ചിത്രം. ക്രിസ്‌മസ് റിലീസായി ചിത്രം തിയേറ്ററിൽ എത്തും. ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ നായകനാക്കിയാണ് ഇൗ ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ഹിന്ദി ഡബിംഗ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു വില്ലന്റെ സ്പിൻ ഒാഫുമായി എത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും മാർക്കോയ്ക്കുണ്ട്. പൂർണമായും ആക്ഷൻ പാക്കഡ് ആണ് ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മാർക്കോ. ഗെറ്റ് സെറ്റ് ബേബിയാണ് റിലീസ് ഒരുങ്ങുന്ന മറ്റൊരു ഉണ്ണി മുകുന്ദൻ ചിത്രം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക