
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 ഒക്ടോബർ 31 -1200 തുലാം 15 - വ്യാഴാഴ്ച. ദിനം പൂർണ്ണമായും ചിത്തിര നക്ഷത്രം " അമാവാസി " [ വൈകുന്നേരം 3 മണി 52 മിനിറ്റ് 47 സെക്കന്റ് മുതൽ അടുത്ത ദിവസം വൈകുന്നേരം 6 മണി 16 മിനിറ്റ് 32 സെക്കന്റ് വരെ ശേഷം പ്രദോഷം. ]
അശ്വതി: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, വിദേശത്തു നിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയ വിക്രയങ്ങളില്‍ നേട്ടം, വാഹന ഭാഗ്യം, സ്ത്രീകള്‍ സൗഭാഗ്യവതികളും ഈശ്വര വിശ്വാസികളും ആയിരിക്കും, നേത്ര രോഗം വരാതെ നോക്കണം.
ഭരണി: ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. പ്രണയസാഫല്ല്യം, ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധന നേട്ടം, കലാകാരന്മാര്‍ക്ക് പുതിയ പുതിയ അവസരങ്ങൾ, ഉപദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും.
കാര്‍ത്തിക: ജോലി സംബന്ധമായി തടസ്സങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും. സ്ത്രീകളുമായ വിഷയങ്ങളില്‍ കരുതല്‍ വേണം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം കിട്ടില്ല. ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും.
രോഹിണി: കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, ആഗ്രഹപ്രാപ്തി, ജോലി ലഭ്യത, സുഖ സൗകര്യങ്ങള്‍, പുതിയ സംരഭങ്ങൾ, ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും, ഇഷ്ട ഭക്ഷണലബ്ധി.
മകയിരം: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിയമപരിരക്ഷ വണ്ടിവരും, സര്‍ക്കാര്‍ ജോലിയിലിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, കലഹങ്ങൾ, സ്ത്രീകൾ കാരണം ദുഃഖം, ജീവിത ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും. സഹായിക്കാമെന്ന് ഏറ്റിരുന്നവര്‍ വാക്ക് മാറ്റിപ്പറയും, കൃഷിയിടത്തില്‍ നാശത്തിന് സാദ്ധ്യത.
തിരുവാതിര: ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്ത് ഉള്ളവര്‍ക്ക് നേട്ടം. കുടുംബസുഖം, ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും. കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും.
പുണര്‍തം: സ്ഥാനമാറ്റം - താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, സ്ത്രീകളെ വിശ്വസിക്കരുത്, താമസസ്ഥലം മാറിപ്പോകേണ്ടി വരും, ജോലി നഷ്ടം, യാത്രയില്‍ ധനനഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി, തര്‍ക്കങ്ങളില്‍ പരിഹാരത്തിനായി കാലതാമസം നേരിടും.
പൂയം: ദുര്‍വാശി മൂലം ദുരിതത്തിൽ ആവുന്ന സാഹചര്യം വന്നു ചേരും, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം, കർമ്മ നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും, കലാ രംഗത്തുള്ളവര്‍ക്ക് നേട്ടം, ആരോഗ്യപരമായി നല്ലസമയം, സൗന്ദര്യ വസ്തുക്കള്‍ക്കും ആഡംബരത്തിനും വേണ്ടി പണം ചെലവഴിക്കും.
ആയില്യം: പൊതുജനാനുകൂല്ല്യം, അധികാരികളുടെ പ്രീതി കുടുംബസുഖം. തൊഴില്‍ മേന്മ, ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭരാകും, വിജയം, പ്രശസ്ഥി എന്നിവ ലഭിക്കും, തൊഴില്‍ സ്ഥാപനത്തില്‍ ഉന്നത സ്ഥാന ലബ്ധി യോഗം.
മകം: ദേവാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കീര്‍ത്തിയും ഉയര്‍ച്ചയും വന്നുചേരും, സന്താനഭാഗ്യം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം, പരാജയത്തില്‍ നിരാശപ്പെടാതെ വിജയം വരെ പ്രവര്‍ത്തിക്കുന്ന കൂട്ടര്‍ ആണ്.
പൂരം: കഴിവുകള്‍ വളരെ ശ്രദ്ധാര്‍പൂര്‍വം ഉപയോഗിക്കുന്നതിൽ വലിയ ഉയര്‍ച്ച ലഭിക്കുന്നതിന് കാരണമാകുന്നതാണ്, വിവാദങ്ങളിൽ വിജയവും, രോഗശാന്തിയും, ബിസിനസ്സില്‍ നേട്ടം, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി നേടും, ഉല്ലാസ യാത്രകള്‍ക്ക് തയാറാകും.
ഉത്രം: സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസനേടും, തടസ്സപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്ക് ഉണ്ടാകും, ഭര്‍തൃ സ്നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവര്‍ത്തികളും, വിശേഷമായ ആഹാരം ലഭിക്കും, ഐശ്വര്യം നിറഞ്ഞു നില്‍ക്കുന്ന സമയം, ചതിയില്‍ പെടാതെ സൂക്ഷിക്കണം.
അത്തം: സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, കര്‍ഷകര്‍ക്ക് ലാഭം, വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും.
ചിത്തിര: സ്വത്ത് സംബന്ധമായ അതിര്‍ത്തി തര്‍ക്കം ഇടനിലക്കാര്‍ മുഖേന പരിഹരിക്കപ്പെടും, മനോദുരിതത്തിൽ നിന്നും മോചനം, കുടുംബത്തില്‍ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം, തന്നെക്കാള്‍ വിദ്യാഭ്യസമുള്ളവര്‍ക്ക് പോലും മാര്‍ഗ്ഗദര്‍ശിയാകും.
ചോതി: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, പ്രവര്‍ത്തന വിജയം. മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.
വിശാഖം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും. സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളില്‍ നേട്ടം, വിദ്യാര്‍ത്ഥി കള്‍ക്ക് നല്ലസമയം, രോഗങ്ങള്‍ക്ക് ആശ്വാസം കിട്ടും, നഷ്ടപെട്ടന്നു കരുതിയ ബന്ധങ്ങൾ തിരികെ ലഭിക്കും.
അനിഴം: ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതല്‍, ശത്രു ജയം, കലാരംഗത്ത് വിജയം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, ക്ഷേത്ര ദര്‍ശനം നടത്തും, ജോലിസ്ഥലത്ത് ആനുകൂല്യം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും.
കേട്ട: പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും, ആഡംബര പ്രിയം കാണിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യ പരിപാലനം നടത്തും, ഗൃഹത്തില്‍ മംഗളകരമായ കര്‍മ്മങ്ങള്‍ നടക്കും.
മൂലം: എതിര്‍ ലിംഗത്തിലുള്ളവരോട് താല്‍പര്യം കൂടും, സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും, ധന നഷ്ടം, കുടുംബകലഹം. സംഭാഷണത്തിനിടയ്ക്ക് പെട്ടെന്ന് പ്രകോപിതരാകും, വിഷാദം വരാതെ നോക്കണം.
പൂരാടം: പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അവ നഷ്ടപ്പെടാന്‍ സാദ്ധ്യത, വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, യാത്ര, മുതലായവ മാറ്റി വയ്ക്കുക, ദുര്‍വാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം ഉള്ള സമയം, ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.
ഉത്രാടം: വളരെ ആലോചിച്ച് എടുത്ത തീരുമാനങ്ങൾ പോലും തെറ്റായി ഭവിക്കും, പിതൃബന്ധുക്കളിൽ നിന്നും വിഷമാനുഭവങ്ങള്‍, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കണം, പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള തീരുമാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.
തിരുവോണം: സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആകര്‍ഷകമായി സംസാരിക്കും, ധനസമ്പാദനം നടത്തും, കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.
അവിട്ടം: കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, നിഗൂഡ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, സാമ്പത്തികമായി ഉന്നതി.
ചതയം: ആചാര മര്യാദകള്‍ പാലിക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും, ആനുകൂല്ല്യങ്ങള്‍ ലഭിക്കും, ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്ത ബോധം കാണിക്കും, അപ്രതീക്ഷിതമായി പലരും സഹായത്തിനെത്തും, സംസാരിച്ച് മറ്റുള്ളവരെ വശത്താക്കും.
പൂരുരുട്ടാതി: സഹപ്രവര്‍ത്തകര്‍ മുഖേന അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകും, മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ധനലാഭം, സഹോദര സ്ഥാനത്ത് ഉള്ളവരില്‍ നിന്നും അനുകൂല നിലപാട്.
ഉതൃട്ടാതി: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ഉദ്ദ്യോഗസ്ഥര്‍ക്ക് ആനുകൂലങ്ങളില്‍ വര്‍ധന ലഭിക്കും, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, രോഗശമനം.
രേവതി: തൊഴില്‍ മേഖലയില്‍ മേന്മ, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും, ബുദ്ധിക്ക് അനുസരിച്ചു പെരുമാറും, ദമ്പതികൾ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ശത്രുക്കള്‍ സ്വയം ഒഴിഞ്ഞു പോകും.