flight

മുംബയ്: വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്നു കരുതുന്ന മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിക്കായി തെരച്ചിൽ ഊർജ്ജിതം. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

ഗോന്തിയ ജില്ലയിലെ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂർ സിറ്റി പൊലീസ് സ്‌പെഷൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. 2021ൽ ഒരു കേസിൽ അറസ്റ്റിലായ ഇയാൾ തീവ്രവാദത്തെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ടെന്നാണ് വിവരം. വ്യാജസന്ദേശങ്ങൾ ഇയാളുടെ ഇ-മെയിലിൽ നിന്നാണ് വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫിസ്, എയർലൈൻ ഓഫിസുകൾ,​ സർക്കാർ സ്ഥാപനങ്ങൾ,​ റെയിൽവേ മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, ഡിജിപി, ആർ.പി.എഫ് എന്നിവർക്കും ജഗദിഷ് ഉയ്‌ക്കെ ഭീഷണി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഒക്ടോബർ 28 വരെയുള്ള 15 ദിവസങ്ങളിൽ മാത്രം 300ലധികം വിമാനങ്ങൾക്കാണ് ഇന്ത്യയിൽ വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.