
മെൽബൺ : ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ മുഖ്യ പരിശീലകനായി ആൻഡ്രൂ മക്ഡൊണാൾഡ് തുടരുമെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ.2022ലാണ് മക് ഡൊണാൾഡ് ഓസീസ് കോച്ചായെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും ഇദ്ദേഹത്തിന് കീഴിലാണ് ഓസ്ട്രേലിയ നേടിയത്.2027വരെയാണ് മക്ഡൊണാൾഡിന് കരാർ നീട്ടി നൽകിയിരിക്കുന്നത്.