magician

തിരുവനന്തപുരം: ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായെന്ന് പരാതി ലഭിച്ച മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. വെള്ളം വാങ്ങിക്കാൻ ഇടയ്‌ക്ക് പുറത്തിറങ്ങിയപ്പോൾ ട്രെയിൻ പോയതായും മൊബൈൽ ഇല്ലാത്തതിനാൽ വിളിക്കാൻ കഴി‍ഞ്ഞില്ലെന്നും മനു പ്രതികരിച്ചു. തുടർന്ന് തിരുവല്ലയിൽ നിന്നും മനു പൂജപ്പുര തിരികെ തിരുവനന്തപുരത്തെത്തി.

മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യവെയാണ് മനുവിനെ നേരത്തെ കാണാതായത്. തിരുവനന്തപുരത്ത് നിന്നും ആന്ധ്രാപ്രദേശിലേക്ക് ഐലൻഡ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മനുവും കുടുംബവും. മാവേലിക്കര റെയിൽവെ സ്റ്റേഷൻ കഴിഞ്ഞ ശേഷം മകനെ കാണാതായെന്നാണ് രക്ഷകർത്താക്കൾ പരാതി നൽകിയത്. കോട്ടയം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ അച്ഛനും അമ്മയും പരാതി നൽകുകയായിരുന്നു. മനുവിന്റെ ഫോണടക്കം ട്രെയിനിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പൊലീസും മനുവിനായി അന്വേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.