bsnl

5ജി സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായും മറ്റും വിവിധ ടെലികോം കമ്പനികൾ അവരുടെ പ്ളാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. ഇക്കാലയളവിൽ എന്നാൽ പൊതുമേഖലാ കമ്പനിയായ ബിഎസ്‌എൻഎൽ അവരുടെ നിരക്ക് കൂട്ടിയില്ല. 4ജി സാങ്കേതിക വിദ്യയിലേക്ക് മാറുന്ന കമ്പനിയിലേക്ക് ഇതോടെ ധാരാളം ആളുകൾ നമ്പർ പോർട്ട് ചെയ്‌തും പുതിയ കണക്ഷനെടുത്തും മറ്റും എത്തി.

എന്നാൽ ഇങ്ങനെയെത്തിയ ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവനം നൽകാൻ ബിഎസ്‌എൻഎല്ലിന് കഴിയുന്നില്ല. 4ജി സേവനം മികച്ചരീതിയിൽ നൽകാൻ ടവറുകൾ മെച്ചപ്പെടുത്തുന്ന ജോലികളിലാണ് ഇപ്പോൾ ബിഎസ്‌എൻഎൽ. 700 മെഗാ‌ഹെ‌ട്‌സ്, 2100 മെഗാ‌ഹെ‌ട്‌സ് എന്നിങ്ങനെ രണ്ട് ഫ്രീക്ക്വൻസി ബാൻഡുകളാണ് ടെലി‌കമ്മ്യൂണിക്കേഷൻ വകുപ്പ് കമ്പനിക്ക് അനുവദിച്ചത്.ഇതിൽ 2100 മെഗാഹെ‌ട്‌സിന് വേഗം കുറവാണ്. 700 മെഗാഹെ‌ട്‌സ് ആകട്ടെ 5ജി നെറ്റ്‌വർക്ക് ഉദ്ദേശിച്ചാണ് നൽകിയത്. 5ജി സപ്പോർട്ടുള്ള ഫോണിൽ പോലും എന്നിട്ടും കണക്ഷൻ കിട്ടാതെ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാൻ അഞ്ച് വഴികളുണ്ട്. അവ നോക്കാം.

ആദ്യമായി ഫോണിന്റെ സെറ്റിംഗ്‌സ് എടുക്കുക. ഇതിൽ നെറ്റ്‌വർക്കിൽ ഇന്റർനെറ്റ് ഓപ്‌ഷൻ ക്ളിക്ക് ചെയ്യുക. ബിഎസ്‌എൻഎൽ സിം സെലക്‌ട് ചെയ്യണം. ഇനി ഇതിൽ കണക്‌ടിവിറ്റി എന്ന ഓപ്‌ഷൻ കാണുന്നുണ്ടോ എന്ന് നോക്കുക. ഇതിൽ 5ജി/4ജി/3ജി/2ജി എന്നിവ കാണാം. ഇതിൽ 5ജി അല്ലെങ്കിൽ 4ജി എൽ‌ടി‌ഇ മോഡ് ക്ളിക്ക് ചെയ്യുക. ഇതോടെ മികവിൽ ബിഎസ്‌എൻഎൽ നെറ്റ് വേഗം ലഭിക്കാൻ തുടങ്ങും.