uae

അബുദാബി: യുഎഇയിൽ ഇന്നും നാളെയും കാലാവസ്ഥാ വ്യതിയാനം ഉണ്ടാകാൻ സാദ്ധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഉച്ചവരെ അതിശക്തമായ മഴയും രാത്രിയോടെ അന്തരീക്ഷം മേഘാവൃതമാകാനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്ന് രാത്രിയോടെ രാജ്യത്തെ ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ട്. നാളെ രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതാകാൻ സാദ്ധ്യതയുണ്ട്. നേരിയ കാറ്റ് വീശിയേക്കാം. ഒമാൻ കടലിൽ നേരിയതും അറേബ്യൻ കടലിൽ മിതമായ രീതിയിലും കാറ്റ് വീശും.

രാജ്യത്തിന്റെ പർവത പ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി കുറയും. ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൾപ്രദേശങ്ങളിൽ ഉയർന്ന ഊർപ്പനില (ഹ്യുമിഡിറ്റി ലെവൽ ) 90 ശതമാനമായും പർവതപ്രദേശങ്ങളിൽ 15 ശതമാനമായും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.