
ഉറങ്ങുമ്പോൾ സ്ഥിരമായി ഫാൻ ഇട്ട് കിടക്കുന്നവരാണ് നമ്മൾ. എസി ഉണ്ടെങ്കിൽ പോലും ചിലർക്ക് ഫാൻ കൂടി ഇല്ലെങ്കിൽ പറ്റില്ല. ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ രാത്രി മുഴുവൻ ഫാൻ ഇട്ട് കിടക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ശ്വാസതടസം, ആസ്‌മ, അപസ്‌മാരം പോലുള്ള പ്രശ്‌നങ്ങൾ ഇത് ഉണ്ടാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
അതുപോലെ എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനിലെ പൊടിപോകില്ല. ഇത് നമ്മുടെ ശ്വാസകോശത്തിൽ പ്രവേശിക്കും. ശരീരത്തിൽ കൂടുതൽ നേരം കാറ്റടിക്കുന്നത് ചർമ്മം വല്ലാതെ വരളാൻ ഇടയാക്കുന്നു. ഇത് ചർമ്മത്തിലെ ജലാംശം ബാഷ്‌പീകരിക്കാനും നിർജ്ജലീകരണം സംഭവിക്കാനും കാരണമാകുന്നു. അതിനാലാണ് രാത്രി മുഴുവൻ ഫാനിന് കീഴിൽ ഉറങ്ങിയ ശേഷം ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നത്.
ചില സമയങ്ങളിൽ കടുത്ത ശരീരവേദനയും ഉണ്ടാകും. കുഞ്ഞുങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ മുഖത്തേക്ക് ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. ഇനി രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങണമെങ്കിൽ ആ റൂമിൽ നിർബന്ധമായും ഒരു വെന്റിലേഷൻ എങ്കിലും ഉറപ്പാക്കേണ്ടതുണ്ട്.