വാസ്തു ശാസ്ത്രപ്രകാരം വീടുവയ്ക്കുന്നരും അല്ലാത്തവരുമുണ്ട്. വാസ്തു നോക്കി വീട് വയ്ക്കുന്നവരിൽ സമാധാനവും ധനാഗമനവും ഉണ്ടാകുമെന്നാണ് വിശ്വാസം. വാസ്തു നോക്കാതെ വീട് വച്ചവരാണെങ്കിലും ഐശ്വര്യം കൊണ്ടുവരാനായി ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും ഇരട്ടിയായി വർദ്ധിക്കും. നിങ്ങൾ ചെയ്യുന്ന നിസാരമായ കാര്യങ്ങളാണ് പലപ്പോഴും വലിയ ദോഷത്തിനിടയാക്കുന്നത്. അത്തരത്തിലൊന്നാണ് ചെരുപ്പ് സൂക്ഷിക്കുന്ന രീതി. ഇതിൽ ചെറിയ മാറ്റം വരുത്തിയാൽ തന്നെ നിങ്ങൾക്ക് ജീവിതത്തിൽ പ്രകടമായ മാറ്റമുണ്ടാകും. ഇങ്ങനെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചെരുപ്പ് അങ്ങിങ്ങായി ചിതറിയിടാൻ പാടില്ല.
വീടിന്റെ പ്രധാന വാതിലിനരികെ ചെരുപ്പ് സൂക്ഷിക്കുന്നത് വളരെ ദോഷമാണ്. ഷൂ മാത്രമല്ല, ഷൂ റാക്കുകളും ഇവിടെ സൂക്ഷിക്കാൻ പാടില്ല. കാരണം, ലക്ഷ്മി ദേവിയും വീട്ടിലേക്കുള്ള പോസിറ്റീവ് ഊർജവും പ്രവേശിക്കുന്നത് ഈ വഴിയാണെന്നാണ് വിശ്വാസം.
തെക്ക് പടിഞ്ഞാറും പടിഞ്ഞാറുമാണ് ചെരുപ്പുകൾ സൂക്ഷിക്കാൻ അനുയോജ്യമായ ദിശ.
വടക്ക് , വടക്ക് കിഴക്ക് ദിശകളിൽ ഒരിക്കലും ചെരുപ്പ് വയ്ക്കരുത്.
കിടപ്പ് മുറിയിൽ ഒരിക്കലും ചെരുപ്പ് സൂക്ഷിക്കരുത്. ഇത് ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നാണ് വിശ്വാസം.
അടുക്കള, പൂജാമുറി എന്നിവയ്ക്ക് സമീപവും ഷൂ റാക്കുകൾ വയ്ക്കാൻ പാടില്ല.
തുറന്ന ഷൂറാക്ക് പരമാവധി ഒഴിവാക്കുക.
ചെരുപ്പുകളും ഷൂ റാക്കുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.