
മലയാള സിനിമയിൽ സഹതാര വേഷങ്ങളിലൂടെയും നായികാ കഥാപാത്രങ്ങളിലൂടെയും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് രചന നാരായണൻകുട്ടി. മികച്ചൊരു നർത്തകി കൂടിയായ രചന തന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ രചന പങ്കുവച്ച ഒരു ചിത്രം ശ്രദ്ധനേടുകയാണ്.
ഒരു പുരുഷന്റെ തോളിൽ തല ചായ്‌ച്ചിരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. 'ലൈഫ്' എന്നാണ് ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. ലൈഫ്, ലവ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രത്തിന് നൽകിയിട്ടുണ്ട്. ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കുകയാണ് ആരാധകർ.
തന്റെ വിവാഹമോചനത്തെക്കുറിച്ച് മുൻപ് രചന വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് 19 ദിവസം മാത്രം നീണ്ടുനിന്ന തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുടര്‍ന്ന് വിവാഹമോചനം നേടിയതിനെ കുറിച്ചും താരം തുറന്ന് സംസാരിച്ചത്. മുന്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് നടി പറഞ്ഞിരുന്നു.
'അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അതെല്ലാം സംഭവിച്ചത്. അഭിനയ രംഗത്തേക്ക് കടന്ന് വന്നതും വിവാഹമോചനത്തിന് ശേഷമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ചതും വിവാഹബന്ധം വേര്‍പ്പെടുത്തിയതുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരുന്നത് കാണാറുണ്ട്.
അതൊക്കെ മറികടന്ന് മറ്റൊരുപാട് കടമ്പകള്‍ പിന്നിട്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജീവിതത്തെ പുതിയൊരു തലത്തിലേക്കാണ് എത്തിക്കാന്‍ കഴിഞ്ഞത്, പുതിയൊരു ജീവിത രീതിയാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
പത്തൊന്‍പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല.
ഇപ്പോഴെനിക്ക് ഡിപ്രഷന്‍ എന്ന വാക്ക് തന്നെ അറിയില്ല. ആരാധകരായ ഒരുപാട് പേര്‍ വിളിക്കാറുണ്ട്. അവരോട് സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്'- എന്നായിരുന്നു രചന പറഞ്ഞത്.