cricket

ഇന്ത്യ-ന്യൂസിലാൻഡ് അവസാന ടെസ്റ്റ് ഇന്നുമുതൽ മുംബയ്‌യിൽ

പരമ്പരയിൽ ഒരു ജയമെങ്കിലും നേടാൻ ഇന്ത്യയ്ക്ക് ലാസ്റ്റ് ചാൻസ്

മുംബയ് : ആദ്യ രണ്ട് ടെസ്റ്റുകളിലും ദാരുണമായി പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പരയിലെ സമ്പൂർണ പരാജയം ഒഴിവാക്കി ഒരു ജയമെങ്കിലും നേടാനുള്ള അവസാന അവസരത്തിനായി മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുന്നു. ബെംഗളുരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ടു വിക്കറ്റിനും പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 113 റൺസിനുമായിരുന്നു കിവീസിന്റെ ജയം. ചരിത്രത്തിലാദ്യമായാണ് കിവീസ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഹോം ഗ്രൗണ്ടുകളിൽ 18 തുടർ പരമ്പര വിജയങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് അടിതെറ്റിയത്.

ബെംഗളുരുവിൽ കിവീസിന്റെ പേസ് ബൗളിംഗിനുമുന്നിലും പൂനെയിൽ സ്പിൻ ബൗളിംഗിന് മുന്നിലും ഒന്നുപോലെ പരാജയപ്പെട്ട ബാറ്റിംഗ് നിരയാണ് മൂന്നാം ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. കടലാസിൽ പുലികളാണെങ്കിലും കളത്തിൽ എലികളായി മാറുന്ന യുവത്വവും പരിചയസമ്പത്തും 'ഒത്തിണങ്ങിയ" ബാറ്റിംഗ് നിര മൊത്തത്തിൽ പരാജയപ്പെടുന്നതാണ് ആദ്യ രണ്ട് മത്സരങ്ങളിലും കണ്ടത്. ചെയ്യപ്പെട്ടിരിക്കുന്നു. രോഹിതും വിരാടും ഉൾപ്പടെയുള്ള സീനിയർ താരങ്ങളുടെ ഫോമില്ലായ്മയാണ് മറ്റൊരു പ്രശ്നം. സ്പിൻ ബൗളിംഗിനെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാരെല്ലാം പരാജയപ്പെടുന്നതും കഴിഞ്ഞ മത്സരങ്ങളിൽ കണ്ടു. ട്വന്റി-20 ശൈലിയുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞ ബാറ്റർമാർക്കൊപ്പം ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളെ നിലനിറുത്തുന്നതിന് മടിച്ച ടീം മാനേജ്മെന്റും സെലക്ടർമാരുമാണ് ഈ ദുര്യോഗത്തിന് കാരണം.

ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ സർഫ്രാസ് ഖാനെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനാൽ രണ്ടാം ടെസ്റ്റിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട കെ.എൽ രാഹുലിനെ മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനാലാണ് സർഫ്രാസിന് ആദ്യ ടെസ്റ്റിൽ അവസരം ലഭിച്ചത്. രണ്ടാം ടെസ്റ്റിൽ ഗിൽ മടങ്ങിവന്നപ്പോൾ രാഹുലിനാണ് സ്ഥാനം പോയത്. ഗിൽ,സർഫ്രാസ്,രാഹുൽ എന്നിവരിൽ രണ്ട് പേർക്ക് മാത്രമാകും പ്ളേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കുക.

വെറ്ററൻ സ്പിന്നർമാരായ അശ്വിനും ജഡേജയും പൂനെയിൽ വേണ്ടത്ര മികവിലേക്ക് ഉയരാത്തതും ഇന്ത്യയെ അലട്ടുന്നു. ഹോം ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയങ്ങൾക്ക് പിന്നിൽ പലപ്പോഴും ഇരുവരുടെയും കൂട്ടായ പ്രയത്നമുണ്ടായിരുന്നു. പൂനെയിൽ ഇവർക്കൊപ്പം ടീമിലേക്ക് ഉൾപ്പെടുത്തപ്പെട്ട വാഷിംഗ്ടൺ സുന്ദർ ആദ്യ ഇന്നിംഗ്സിൽ ഏഴുവിക്കറ്റ് വീഴ്ത്തിയിട്ടും ഇന്ത്യയ്ക്ക് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. വാങ്കഡെയിലും വാഷിംഗ്ട്ണിനെ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ബുംറയ്ക്ക് പകരം റാണ

വൈസ് ക്യാപ്ടൻ കൂടിയായ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരം 22കാരനായ വലംകൈയൻ പേസർ ഹർഷിത് റാണയാകും വാങ്കഡെയിൽ കളിക്കാനിറങ്ങുക.ആദ്യ മത്സരങ്ങളിൽ റിസർവ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഹർഷിതിനെ ഡൽഹിക്കായി രഞ്ജി ട്രോഫി കളിക്കാൻ ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു. പിന്നാലെയാണ് മൂന്നാം ടെസ്റ്റിനായി തിരികെ വിളിപ്പിച്ചത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഹർഷിതിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ പര്യടനം മുൻനിറുത്തിയാണ് ബുംറയ്ക്ക് വിശ്രമം നൽകുന്നത്.

സ്പിൻ പേടി മാറ്റാൻ 35 നെറ്റ് ബൗളേഴ്സ്

മുംബയ്‌യിൽ ഇന്ത്യൻ ടീമിനെ പരിശീലനത്തിൽ സഹായിക്കാനായി 35 നെറ്റ് ബൗളർമാരെയാണ് ബി.സി.സി.ഐ എത്തിച്ചത്. ഇതിൽ ഭൂരിഭാഗവും സ്പിന്നർമാരാണ്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിൻ ബൗളേഴ്സിനെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടതിനാലാണ് ഈ തയ്യാറെടുപ്പ്.

പട്ടേലിന്റെ 10

2021​ ​ഡി​സം​ബ​റി​ൽ​ ​ഇ​തേ​ടീ​മു​ക​ൾ​ ​ഇ​വി​ടെ​ ​ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ​ ​ഇ​ന്ത്യ​ 372​ ​റ​ൺ​സി​നാ​ണ് ​വി​ജ​യി​ച്ചി​രു​ന്ന​ത്.​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ 325​ ​റ​ൺ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ 276​/7​ന് ​ഡി​ക്ള​യ​ർ​ ​ചെ​യ്തു.കി​വീ​സ് ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ൽ​ 62​ ​റ​ൺ​സി​നും​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ 167​ ​റ​ൺ​സി​നും​ ​ആ​ൾ​ഔ​ട്ടാ​യി.​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​ഇ​ന്നിം​ഗ്സി​ലെ​ 10​ ​വി​ക്ക​റ്റു​ക​ളും​ ​വീ​ഴ്ത്തി​ ​അ​ജാ​സ് ​പ​ട്ടേ​ൽ​ ​ച​രി​ത്രം​ ​കു​റി​ച്ച​ത് ​ഈ​ ​മ​ത്സ​ര​ത്തി​ലാ​ണ്.

വാങ്കഡെയിലെ പിച്ച്

വാ​ങ്ക​ഡെ​ സ്റ്റേഡിയത്തിലെ ​ ​പി​ച്ച് പൂ​ർ​ണ​മാ​യും​ ​സ്പി​ന്ന​ർ​മാ​ർ​ക്ക് ​അ​നു​കൂ​ല​മാ​കു​ന്ന​ ​രീ​തി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ഇ​ന്ത്യ​ ​ത​യ്യാ​റാ​കി​ല്ലെ​ന്നാ​ണ് ​സൂ​ച​ന. ​ ബെം​ഗ​ളു​രു​വി​ലെ​ ​ആ​ദ്യ​ ​തോ​ൽ​വി​ക്ക് ​ശേ​ഷം​ ​പൂ​നെ​യി​ൽ​ ​പി​ച്ചി​ലെ​ ​പു​ല്ല് ​നി​ശേ​ഷം​ ​ഒ​ഴി​വാ​ക്കി​ ​സ്പി​ന്ന​ർ​മാ​ർ​ക്ക് ​വേ​ണ്ടി​ ​മാ​ത്ര​മാ​യാ​ണ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​ത​ന്ത്രം​ ​ഇ​ന്ത്യ​യ്ക്ക് ​ത​ന്നെ​ ​തി​രി​ച്ച​ടി​യാ​യി.​ ​ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ​മും​ബ​യ്‌​യി​ൽ​ ​ഈ​ ​നീ​ക്കം​ ​വേ​ണ്ടെ​ന്ന് ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​അ​റി​യു​ന്നു.​ ​ആ​ദ്യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ബാ​റ്റ​ർ​മാ​ർ​ക്ക് ​അ​നു​കൂ​ല​മാ​കു​ന്ന പി​ച്ചാ​കും​ ​വാ​ങ്ക​ഡെ​യി​ൽ​ ​ഒ​രു​ക്കു​ന്ന​ത്.​ ​പു​ല്ലു​ള്ള​ത് ​പേ​സ​ർ​മാ​ർ​ക്കും​ ​പ്ര​യോ​ജ​ന​പ്പെ​ടും.