
മകൾ അരിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് നടി അസിൻ. പിറന്നാൾ ആഘോഷിക്കുന്ന മകളുടെയും പിറന്നാൾ കേക്കിന്റെയും ഒന്നിലേറെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ഹണിബീ തീമിലാണ് പിറന്നാൾ ആഘോഷം നടത്തിയത്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത് കുടുംബത്തിനൊപ്പം സന്തോഷം കണ്ടെത്തുകയാണ് അസിൻ. സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെങ്കിലും മകൾ അരിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 2017 ഒക്ടോബറാണ് അസിന് പെൺകുഞ്ഞ് പിറന്നത്. പ്രമുഖ വ്യവസായി റാഹുൽ ശർമ്മയാണ് ഭർത്താവ്. 2016 ജനുവരിയിലായിരുന്നു വിവാഹം.
ഹൗസ് ഫുൾ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2011 ൽ റിലീസ് ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാലോകത്തേക്ക് എത്തുന്നത്.
മലയാളത്തിൽനിന്ന് തെലുങ്ക് പ്രവേശനം. തെലുങ്കിൽ ആദ്യമായി അഭിനയിച്ച അമ്മ നന്ന ഒാരുവിള അമ്മായി സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. തെലുങ്കിൽ നിന്ന് തമിഴ് സിനിമയിലേക്കും അവിടെനിന്ന് പിന്നീട് ബോളിവുഡിലേക്കും പോയി. തമിഴിലെ ആദ്യ ചിത്രം എം. കുമരൻ സൺ ഒഫ് മഹാലക്ഷ്മി ആയിരുന്നു. ഗജിനി, ശിവകാശി, പോക്കിരി, ദശാവതാരം എന്നീ ചിത്രങ്ങൾ ഹിറ്റുകളാണ്.
മലയാളത്തിൽനിന്ന് തെലുങ്ക് പ്രവേശനം. തെലുങ്കിൽ ആദ്യമായി അഭിനയിച്ച അമ്മ നന്ന ഒാരുവിള അമ്മായി സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. തെലുങ്കിൽ നിന്ന് തമിഴ് സിനിമയിലേക്കും അവിടെനിന്ന് പിന്നീട് ബോളിവുഡിലേക്കും പോയി. തമിഴിലെ ആദ്യ ചിത്രം എം. കുമാരൻ സൺ ഒഫ് മഹാലക്ഷ്മി ആയിരുന്നു. ഗജിനി, ശിവകാശി, പോക്കിരി, ദശാവതാരം എന്നീ ചിത്രങ്ങൾ ഹിറ്റുകളാണ്.