
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 നവംബർ 1 -1200 തുലാം 16 - വെള്ളിയാഴ്ച. (പുലർച്ചെ 0 മണി 44 മിനിറ്റ് 7 സെക്കന്റ് വരെ ചിത്തിര ശേഷം ചോതി നക്ഷത്രം)
അശ്വതി: കുടുംബസമേതം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. കർമരംഗത്ത് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ കഴിയും. അകന്നു നിന്നിരുന്ന ബന്ധുക്കൾ സഹായ വാഗ്ദാനവുമായി അടുക്കാൻ ശ്രമിക്കും, സൂക്ഷിക്കണം.
ഭരണി: പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം. ആരോഗ്യ സംരക്ഷണം ലഭിക്കും, വിഷമതകൾ എല്ലാം ശമിക്കും, ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കും.
കാര്‍ത്തിക: ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധിക്കും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക. വൈകുന്നേരം മംഗളകരമായ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.
രോഹിണി: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിദേശത്ത് നിന്നും ആദായം ലഭിക്കും, കലാകാരന്മാർക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും.
മകയിരം: പൊതുപ്രവർത്തകർക്ക് കാര്യലാഭം. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ശ്രദ്ധേയമായ നേട്ടം സാദ്ധ്യമാകും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും.
തിരുവാതിര: മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാനാകും. ജീവിതനിലവാരം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ കഴിയും. മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കും, സാമ്പത്തിക ഭദ്രത കൈവരിക്കും.
പുണര്‍തം: ഉന്നതവ്യക്തികളുമായി അടുത്ത് ഇടപെഴാകാനും സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും, കുടുംബ അന്തരീക്ഷം സമാധാന പൂർണ്ണമാകും.
പൂയം: കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.
ആയില്യം: സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആഗ്രഹ നിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. പ്രധാന പ്രശ്നങ്ങളിൽ മുതിർന്നവരുടെ കൂടി ഉപദേശം തേടുക, സത്യത്തിനും നീതിക്കും വേണ്ടി പൊരുതും.
മകം: വരവിൽ കവിഞ്ഞ് ചെലവു കൂടും. അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും. പൊതു പ്രവർത്തകർക്ക് അംഗീകാരം നഷ്ടപ്പെടാം, ഊഹക്കച്ചവടത്തിൽ നിന്നും തൽക്കാലം ഒഴിഞ്ഞു നിൽക്കുക. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
പൂരം: ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ കഴിയാതെ വരും. തൊഴിൽ രംഗത്ത് കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്, സ്വദേശം വിട്ട് നിൽക്കേണ്ടി വരും, ഇഷ്ടമല്ലാത്ത സാഹചര്യങ്ങൾ മൂലം പ്രയാസങ്ങൾ.
ഉത്രം: വാഹനസംബന്ധമായ ചെലവുകൾ വർദ്ധിക്കും. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. സാമ്പത്തിക സഹായം ലഭിക്കാൻ കാലതാമസം നേരിടും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
അത്തം: സഹപ്രവർത്തകരുടെ അലസത നിറഞ്ഞ മനോഭാവം മുഖേന ജോലിഭാരം വർദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ ഗൃഹനിർമ്മാണം നിർത്തി വയ്ക്കേണ്ടിവരും. വരവിനെക്കാൾ ചെലവു കൂടും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും.
ചിത്തിര: കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും - തൊഴില്‍ മേഖലയിലും കച്ചവടം, വ്യാപാരം എന്നിവയില്‍ അതിന്റെ നേട്ടങ്ങള്‍ പ്രതിഫലിക്കും. ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കുന്നതാണ്, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും.
ചോതി: പുതിയ പ്രോജക്ടിന്റെ ഭാഗമാകാൻ അവസരം ലഭിക്കും. തൊഴിൽ രഹിതർക്ക് ആഗ്രഹിക്കുന്ന ജോലിയിൽ പ്രവേശിക്കാൻ സാധിച്ചേക്കും. ദൂരയാത്രയ്ക്കുള്ള സാദ്ധ്യതയുണ്ട്. ഉല്ലാസകരമായ അനുഭവങ്ങൾ ലഭിക്കും, മാതൃഗുണം , പ്രണയിതാക്കൾക്ക് അംഗീകാരം ലഭിക്കും.
വിശാഖം: തൊഴില്‍രഹിതര്‍ക്ക് ജോലി സാദ്ധ്യത സംബന്ധമായ അനുകൂല അറിയിപ്പുകൾ ലഭിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കും, വിദേശത്ത് നിന്നും നല്ല രീതിയിൽ സഹകരണം പ്രതീക്ഷിക്കാം. മാതൃഗുണം ഉണ്ടാകും.
അനിഴം: കലാ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. ജീവിത പങ്കാളിക്ക് ഔദ്യോഗിക മേഖലയില്‍ സ്ഥാനക്കയറ്റം ലഭിക്കും. സ്ഥാനമാനങ്ങളും പുരസ്കാരങ്ങളും ലഭിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യം മെച്ചപ്പെടും.
കേട്ട: ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും സന്തോഷവും ഉണ്ടാകും. പൊതുവെ സംതൃപ്തി നിറഞ്ഞ ദിവസം, സാമ്പത്തിക പ്രയാസം കാരണം കൊണ്ട് മാറ്റി വയ്ക്കേണ്ടി വന്നവ പുനരാരംഭിക്കും, കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും.
മൂലം: മനസ്സിന് സന്തോഷവും മനഃസമാധാനവുമുള്ള സംതൃപ്തി നിറഞ്ഞ ദിവസമായിരിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം ഇന്നു സാധിക്കും. കഷ്ടതകൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കും, മറ്റുള്ളവരുടെ ദു:ഖങ്ങൾക്ക് സാന്ത്വനമേകും. പങ്കാളിത്ത ബിസിനസിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
പൂരാടം: സന്താനങ്ങളുടെ തൊഴിൽ മേഖലയിലെ പുരോഗതി സന്തോഷത്തിന് ഇടയാക്കും. ബന്ധുഗുണം ഉണ്ടാകും. മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കാന്‍ യോഗമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും അനുകൂലമായ നിലപാട്, സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കും, സന്താനങ്ങളുടെ വിവാഹം തീരുമാനത്തിലെത്തും.
ഉത്രാടം: കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പ്രണയ ജീവിതത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാക്കാനുള്ള പല അവസരങ്ങളും വന്നുചേരും. മാനസികമായി ഉല്ലാസകരമായ അനുഭവങ്ങൾക്കിടയാകും, നല്ല വാർത്തകൾ ശ്രവിക്കും.
തിരുവോണം: സർക്കാർ ജോലിക്കാർ ജോലിയിൽ കൂടുതൽ വ്യക്തതയും സത്യസന്ധതയും പുലർത്തേണ്ടതുണ്ട്. വിദ്യാർത്ഥികൾക്കും ദമ്പതിമാർക്കിടയിൽ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസവും തർക്കങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രണയിനികൾ വളരെയധികം ശ്രദ്ധിക്കണം.
അവിട്ടം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട ദിവസം. മുൻകോപം നിയന്ത്രിക്കുക. സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. ശാരീരികമായി ക്ലേശം അനുഭവപ്പെടും.
ചതയം: ഏത് സാഹചര്യത്തിലും കോപം നിയന്ത്രിക്കേണ്ടതുണ്ട്. യാത്രയില്‍ അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിക്കണം. മനസ്സിൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാകണമെന്നില്ല, വിവാഹാലോചനകൾക്ക് തടസ്സങ്ങളോ കാലതാമസമോ ഉണ്ടാകും.
പൂരുരുട്ടാതി: സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യതയുണ്ട്. ശത്രുശല്യം വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. അമിതമായ ആഗ്രഹങ്ങൾ നിയന്ത്രിക്കണം, വാഹനയിടപാടുകളിൽ പ്രയാസങ്ങൾ.
ഉത്രട്ടാതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. യാത്രയില്‍ പണനഷ്ടത്തിനു സാദ്ധ്യത. അനാവശ്യ ധൃതി ഒരു കാര്യത്തിലും കാണിക്കരുത്, സാമ്പത്തിക കാര്യത്തിൽ നല്ല അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം, പൊതു രംഗത്ത് നിന്നും പരാജയം.
രേവതി: ദമ്പതിമാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാദ്ധ്യതയുണ്ട്. വാഗ്വാദങ്ങളിൽ പരുഷമായി സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പണം കടം വാങ്ങേണ്ട അവസ്ഥ സംജാതമാകും. യാത്ര പോകാൻ ആഗ്രഹിക്കുന്നവർ അത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വയ്ക്കുന്നതാകും നല്ലത്.