rajani

ചെന്നൈ: നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) ആശംസയും പിന്തുണയുമർപ്പിച്ച് രജനീകാന്ത്.

വിക്രവാണ്ടിയിൽ നടന്ന ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു. 'എല്ലാവർക്കും ദീപാവലി ആശംസകൾ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയുടെ ആദ്യ സംസ്ഥാന സമ്മേളനം വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകൾ"- രജനീകാന്ത് ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ച് രജനിയുടെ ചെന്നൈയിലെ വീടിന് മുന്നിൽ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്.