santhigiri

പോത്തൻകോട് : ശാന്തിഗിരി ഫെസ്റ്റിൽ ആസ്വാദകരെ കിടിലം കൊളളിക്കാൻ സിനിമ പിന്നണി ഗായകനും യുവ നാടൻ പാട്ട് കലാകാരനും 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ അതുൽ നറുകര എത്തുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് ബിഗ് എഫ്.എം ഒരുക്കുന്ന മലയാളമഹോത്സവത്തിനാണ് അതുലും സംഘവും ശാന്തിഗിരി ഫെസ്റ്റിൽ എത്തുന്നത്. നവംബർ 2 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫെസ്റ്റിലെ പ്രധാനവേദിയിലാകും അതുലിന്റെ മ്യൂസിക് ബാൻഡ് അരങ്ങേറുക.

നാടൻപാട്ട് മേഖലയിൽ അതുൽ നിറസാന്നിദ്ധ്യമാണ്. 2020ൽ കലാഭവൻ മണി ഓടപ്പഴം പുരസ്‌കാരജേതാവാണ്. അർഹനായി. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. തുടർന്ന് 2022ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'കടുവ' എന്ന ചിത്രത്തിലെ ഹിറ്റായ 'പാലാപ്പള്ളി തിരുപ്പള്ളി യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. തുടർന്ന് കുമാരി, കാന്താര, ദി കേരള സ്റ്റോറി, നന്നായികൂടെ, കുറക്കൻ, കടകൻ എന്നീ സിനിമകളിലും നിരവധി പാട്ടുകളിലൂടെ ശ്രേദ്ധേയനായി.


കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥികൂടിയാണ് ഈ മലപ്പുറത്തുകാരൻ. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തായി നറുകര എന്ന ചെറുഗ്രാമത്തിൽ 1996 ഡിസംബർ 20 ന് ജനനം. പുത്തൻ കളത്തിൽ വേലായുധൻ, ശ്രീജ എന്നിവരാണ് മാതാപിതാക്കൾ.