cricket

ചറ്റോഗ്രാം : ബംഗ്ളാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 273 റൺസിനും ജയിച്ച ദക്ഷിണാഫ്രിക്ക 2-0 ത്തിന് പരമ്പര തൂത്തുവാരി.ആദ്യ ഇന്നിംഗ്സിൽ 575/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആതിഥേയർ ആദ്യ ഇന്നിംഗ്സിൽ 159 റൺസിനും ഫോളോഓണിനിറങ്ങി 143 റൺസിനും ആൾഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടോണി ഡി സോർസി(177), ട്രിസ്റ്റൺ സ്റ്റബ്സ് (106),വിയാൻ മുൾഡർ (105*) എന്നിവർ സെഞ്ച്വറി നേടിയിരുന്നു.ആദ്യ ഇന്നിംഗ്സിൽ കാഗിസോ റബാദയും രണ്ടാം ഇന്നിംഗ്സിൽ കേശവ് മഹാരാജും അഞ്ചുവിക്കറ്റ് വീതം നേടി.